|    Jun 29 Thu, 2017 9:30 am
FLASH NEWS

കളമശ്ശേരി നഗരസഭ ഡംബിങ് യാര്‍ഡിലെ മാലിന്യനീക്കം നിലച്ചു

Published : 22nd November 2016 | Posted By: SMR

കളമശ്ശേരി: നഗരസഭയിലെ ഡംബിങ് യാര്‍ഡില്‍ പ്ലാസ്റ്റിക് മാലിന്യം നീക്കം നിലച്ചതോടെ യാര്‍ഡില്‍ നിറഞ്ഞിരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ചാക്കില്‍നിറച്ച് സൂക്ഷിക്കാന്‍ നീക്കം. കഴിഞ്ഞ സപ്തംബര്‍ ഏഴിനാണ് നഗരസഭ ഡംബിങ് യാര്‍ഡിലെ പ്ലാസ്റ്റിക് മാലിന്യം ടണ്ണിന് 600 രൂപ നഗരസഭയ്ക്ക് നല്‍കി മാലിന്യം എടുക്കുന്ന കരാറില്‍ നഗരസഭയും ഇടപ്പള്ളി സ്വദേശിയായ കരാറുകാരനും തമ്മില്‍ ഒപ്പിട്ടത്. ഇതുപ്രകാരം 28 ടണ്‍ മാലിന്യം ടണ്ണിന് 600 രൂപ നല്‍കി ഡംബിങ് യാര്‍ഡില്‍നിന്നും നീക്കംചെയ്‌തെങ്കിലും ഈമാസം മാലിന്യനീക്കം നിലച്ചിരിക്കുകയാണ്.എന്നാല്‍ വീടുകളില്‍നിന്നു ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഡംബിങ് യാര്‍ഡില്‍ നിറഞ്ഞിരിക്കുകയാണ്. പാര്‍ലമെന്റ് സമിതിയുടെ സന്ദര്‍ശനത്തിനിടയില്‍ ദേശീയപാതയിലെ കളമശ്ശേരി നഗരസഭ ഡംബിങ് യാര്‍ഡ് നീക്കംചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് കോടതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. സംഭവം സംബന്ധിച്ച് കോടതിയലക്ഷ്യ കേസും നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് ഡംബിങ് യാര്‍ഡില്‍ നിറഞ്ഞിരിക്കുന്ന മാലിന്യം നീക്കംചെയ്യുന്നതുസംബന്ധിച്ച് നഗരസഭ ചെയര്‍പേഴ്‌സന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തിലാണ് ഡംബിങ് യാര്‍ഡിലെ മാലിന്യങ്ങള്‍ ചാക്കില്‍നിറച്ച് ഡംബിങ് യാര്‍ഡില്‍തന്നെ സൂക്ഷിക്കാനും പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യാത്ത കരാറുകാരന് നോട്ടീസ് നല്‍കാനും തീരുമാനിച്ചത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക