|    Jan 17 Tue, 2017 6:31 pm
FLASH NEWS

കളമശ്ശേരി നഗരസഭ കൗണ്‍സില്‍ ഭരണപക്ഷ അംഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തിനിടയാക്കി

Published : 19th October 2016 | Posted By: Abbasali tf

കളമശ്ശേരി: നഗരസഭയില്‍ ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ഭരണപക്ഷ അംഗങ്ങള്‍ ചേരിതിരിഞ്ഞ് ഉണ്ടായ വാക്കേറ്റം സംഘര്‍ഷത്തിനിടയാക്കി. ഇന്നലെ രാവിലെ 11 മണിയോടെ ആരംഭിച്ച കൗണ്‍സില്‍ യോഗം ഉച്ചയ്ക്ക് രണ്ടിനും അവസാനിക്കാതെ വന്നതിനെതുടര്‍ന്ന് ഒരു മണിക്കൂര്‍ കഴിഞ്ഞ് മൂന്നു മണിയോടെ വീണ്ടും യോഗം ആരംഭിക്കുകയായിരുന്നു. യോഗത്തിലെ അജണ്ടകള്‍ അവസാനം പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് ചര്‍ച്ച ആരംഭിച്ചു. മാലിന്യം നീക്കം സംബന്ധിച്ച് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ സംസാരിക്കുന്നതിനിടയില്‍ ഭരണപക്ഷത്തെ തന്നെ ചില അംഗങ്ങള്‍ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായി തര്‍ക്കത്തിലായി. തര്‍ക്കം രൂക്ഷമായപ്പോള്‍ മുതിര്‍ന്ന അംഗമോ ചെയര്‍പേഴ്‌സനോ ഇടപെടാതെ വന്നതോടെ കൗണ്‍സില്‍ ഹാള്‍ ബഹളത്തിലായി. ഭരണപക്ഷത്തെ അംഗം ഷാജി കുപ്പിള്ളിയുടെ സംസാരത്തിനിടയിലുണ്ടായ ചില പരാമര്‍ശങ്ങള്‍ ആണ് തര്‍ക്കത്തില്‍ വഴിവച്ചത്. ഒച്ചപ്പാടും ബഹളത്തിനും ഇടയില്‍ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യവുമായി എഴുന്നേല്‍ക്കുകയും കൗണ്‍സിലില്‍നിന്നും ഇറങ്ങിപ്പോവുമെന്ന് കണ്ടതേടെ ചെയര്‍പേഴ്‌സന്‍ ഉള്‍പെടെയുള്ള ആളുകള്‍ ഇടപെട്ട് പ്രശ്‌നം ശക്തമാക്കുകയായിരുന്നു. ഭരണ- പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങള്‍ക്ക് മറുപടി ഇല്ലാതെ വന്നതോടെ കൗണ്‍സില്‍നിന്നും പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം വിളിച്ച് പുറത്തേക്ക് ഇറങ്ങിപ്പോയി. ഈ സമയം ഭരണപക്ഷത്തെ ഇരുവിഭാഗം പ്രവര്‍ത്തകര്‍ നഗരസഭയ്ക്ക് പുറത്ത് സംഘം ചേരുകയും പുറത്ത് ഇരുവിഭാഗം തമ്മില്‍ ഉന്തും തള്ളും ഉണ്ടാവുകയും പോലിസും കോണ്‍ഗ്രസ്സിലെ ചില പ്രവര്‍ത്തകരും ഇടപെട്ട് രംഗം ശാന്തമാക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക