|    Oct 16 Tue, 2018 9:06 am
FLASH NEWS

കളമശ്ശേരി ഡംബിങ് യാര്‍ഡില്‍ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നു

Published : 7th September 2017 | Posted By: fsq

 

കളമശ്ശേരി: കളമശ്ശേരി നഗരസഭ ഡംബിങ് യാര്‍ഡില്‍ പ്ലാസ്റ്റിക്ക് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നു. പൊതു നിരത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കരുതെന്ന് കോടതിയുടെ കര്‍ശന നിര്‍ദേശമുള്ളപ്പോഴാണ് നഗരസഭയുടെ ഡംബിങ് യാര്‍ഡില്‍ വലിയ ടാര്‍ വീപ്പകളില്‍ പ്ലാസ്റ്റിക്് മാലിന്യം കത്തിക്കുന്നത്. നിരവധി വീപ്പകളില്‍ മാലിന്യം കത്തിക്കുന്നത് മൂലമുണ്ടാവുന്ന പുക ജനങ്ങളുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുന്നു. ഡംബിങ് യാര്‍ഡിലെ പ്ലാസ്റ്റിക്ക് മാലിന്യം കയറ്റി കൊണ്ട് പോവുന്നതിന് നഗരസഭ കരാര്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍ കരാറുകാരന്‍ വീടുകളില്‍ നിന്നും ശേഖരിക്കുന്ന നല്ല പ്ലാസ്റ്റിക്ക് കയറ്റി വിടുകയും മോശമായ പ്ലാസ്റ്റിക്ക് അവിടെ തന്നെ കത്തിക്കുകയാണ് ചെയ്യുന്നത്. പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കുന്നതിന് സമീപത്ത് കൂടിയാണ് ഗെയിലിന്റെ ഗ്യാസ് പൈപ്പ് കടന്ന് പോവുന്നത്. കൂടാതെ രണ്ടേക്കറോളം ഭൂമിയില്‍ പ്ലാസ്റ്റിക്ക് മാലിന്യം കുമിഞ്ഞ് കിടക്കുന്നിടത്ത് തീ ഇടുന്നത് വലിയ അപകടം വിളിച്ച് വരുത്താന്‍ സാധ്യത ഏറെയാണ്.  പൊതുനിരത്തില്‍ പ്ലാസ്റ്റിക്ക് മാലിന്യം കത്തിക്കുന്നതിനെതിരേ നിയമ നടപടി എടുക്കേണ്ട നഗരസഭ തന്നെ മാലിന്യം കത്തിക്കുന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss