|    Jan 22 Sun, 2017 11:26 am
FLASH NEWS

കളമശ്ശേരി ഡംബിങ് യാര്‍ഡിലെ മാലിന്യം ദേശീയപാതയിലേക്ക്

Published : 1st August 2016 | Posted By: SMR

കളമശ്ശേരി: നഗരസഭയിലെ ഡംബിങ് യാര്‍ഡില്‍ പ്ലാസ്റ്റിക് മാലിന്യനീക്കം നിലച്ചതോടെ മാലിന്യം ഡംബിങ് യാര്‍ഡില്‍ നിറഞ്ഞ് ദേശീയ പാതയോരത്ത് തള്ളുന്നു. മെട്രോ റെയിലിന്റെ തൂണുകള്‍ക്കിടയില്‍ മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ദിനംപ്രതി വീടുകളില്‍നിന്നും ശേഖരിക്കുന്ന മാലിന്യം കൊണ്ടുവരുന്ന വാഹനങ്ങള്‍ക്ക് പ്ലാസ്റ്റിക് മാലിന്യംകൊണ്ട് നിറഞ്ഞതിനെത്തുടര്‍ന്ന് അകത്തുകയറാന്‍ സാധിക്കാത്ത നിലയിലാണ്.
നഗരസഭയിലെ ഡംബിങ് യാര്‍ഡില്‍നിന്നും പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യുന്ന കരാറിന്റെ കാലാവധി കഴിഞ്ഞമാസം 13ന് അവസാനിച്ചതാണ്. കരാര്‍ അവസാനിച്ചവിവരം നഗരസഭാ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നഗരസഭാ ഭരണാധികാരികളെ അറിയിക്കുകയും ചെയ്തു. എന്നാല്‍ കരാര്‍ അവസാനിച്ച മുറക്ക് പുതിയ ടെന്‍ഡര്‍ ക്ഷണിക്കുന്നതിനുള്ള നടപടികളുമായി നഗരസഭ ഇനിയും മുന്നോട്ടുപോയിട്ടില്ല. ഈമാസം നടക്കുന്ന കൗണ്‍സിലില്‍വച്ച് ടെന്‍ഡര്‍ നടപടികളെ സംബന്ധിച്ച് തീരുമാനമെടുക്കാമെന്നാണ് നഗരസഭാ ഭരണാധികാരികളുടെ തീരുമാനം. ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കുന്നതിന് ഒരുമാസമെങ്കിലും വേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. ഈ കാലയളവില്‍ വീടുകളില്‍നിന്നും പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കേണ്ടെന്നാണ് തീരുമാനം.
നിലവില്‍ മുന്‍ കരാറുകാരന് നഗരസഭാ ഡംബിങ് യാര്‍ഡില്‍നിന്നും പ്ലാസ്റ്റിക് മാലിന്യം കൊണ്ടുപോവുന്നതിന് ഒരു കിലോക്ക് 5.50 പൈസ നിരക്കായിരുന്നു നല്‍കിയിരുന്നത്. പുതിയ കരാര്‍ നടപടി പൂര്‍ത്തിയാക്കുന്നതുവരെ മുന്‍കരാറുകാരനെക്കൊണ്ട് പ്ലാസ്റ്റിക് മാലിന്യം നീക്കംചെയ്യിക്കാനുള്ള നഗരസഭയുടെ നീക്കവും എങ്ങുമെത്തിയില്ല. പ്ലാസ്റ്റിക് നീക്കം നീണ്ടുപോയാല്‍ നഗരസഭ ഡംബിങ് യാര്‍ഡില്‍ മാലിന്യങ്ങള്‍ നിറഞ്ഞ് ആരോഗ്യപ്രശ്‌നത്തിനും കാരണമാവുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 33 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക