|    May 30 Tue, 2017 11:28 am
FLASH NEWS

കളമശ്ശേരിയില്‍ സര്‍വത്ര മാലിന്യം; പലയിടത്തും അനധികൃത ഡംബിങ് യാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നു

Published : 18th July 2016 | Posted By: SMR

കളമശ്ശേരി: വര്‍ഷകാല പകര്‍ച്ചവ്യാധികള്‍ ഭീഷണിയുയര്‍ത്തുമ്പോഴും കളമശ്ശേരി നഗരസഭയിലെ വിവിധ പ്രദേശങ്ങളില്‍ മാലിന്യക്കൂമ്പാരങ്ങള്‍ കൊണ്ടു നിറഞ്ഞ അവസ്ഥയില്‍.
കളമശ്ശേരി മെഡിക്കല്‍ കോളജിനോടു ചേര്‍ന്നുള്ള നഴ്‌സിങ് സ്‌കൂളിന്റെ സമീപത്തും കങ്ങരപ്പടി മെഡിക്കല്‍ കോളജ് റോഡിലും കിന്‍ഫ്ര ഭൂമിയിലൂടെ എച്ച്എംടി കോളനിക്കു പോവുന്ന റോഡിന്റെ ഇരുവശങ്ങളിലും മാലിന്യംകൊണ്ടു നിറഞ്ഞിരിക്കുകയാണ്. മാലിന്യങ്ങള്‍ തെരുവില്‍ വലിച്ചെറിയുന്ന അന്യസംസ്ഥാന തൊഴിലാളികളെയും മറ്റും ആരോഗ്യവിഭാഗം പിടികൂടുന്നുണ്ടെങ്കിലും വന്‍തോതില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല.
മെഡിക്കല്‍ കോളജ് ഉള്‍പെടെ ജനവാസ കേന്ദ്രങ്ങളിലും മറ്റും അഴുകിയ മാലിന്യങ്ങള്‍ തള്ളുന്നതുമൂലമുണ്ടാവുന്ന ദുര്‍ഗന്ധവും ജനജീവിതം ദുരിതത്തിലാക്കുകയും പകര്‍ച്ചവ്യാധിയുടെ ഭീഷണിയിലുമാണ്. റോഡരുകിലും മറ്റും തള്ളുന്ന മാലിന്യങ്ങള്‍ പിന്നീട് തീയിടുകയാണ് ചെയ്യുന്നത്.
മാസങ്ങളായി ഇവിടങ്ങളില്‍ മാലിന്യം തള്ളുന്നതിനെതിരേ നാട്ടുകാരുടെ പരാതിയുണ്ടെങ്കിലും ഇവരെ പിടികൂടുന്നതിന് നഗരസഭയ്‌ക്കോ പോലിസിനോ കഴിഞ്ഞിട്ടില്ല. കളമശ്ശേരിയിലെ കിഴക്കന്‍ മേഖലാ പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ഡംബിങ് യാര്‍ഡുകള്‍ക്കെതിരേ നഗരസഭ അധികൃതര്‍ നടപടിയെടുത്തില്ലെങ്കില്‍ പ്രക്ഷോഭപരിപാടികള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day