|    May 23 Tue, 2017 8:29 pm
FLASH NEWS

കളമശ്ശേരിയില്‍ വീടിന്റെ വാതില്‍ തകര്‍ത്ത് സ്വര്‍ണാഭരണം കവര്‍ന്നു

Published : 20th October 2016 | Posted By: SMR

കളമശ്ശേരി: വീടിന്റെ പിന്‍വാതില്‍ തകര്‍ത്ത് വീടിനകത്ത് കയറിയ മോഷ്ടാവ് അഞ്ചരപവന്‍ സ്വര്‍ണാഭരണം കവര്‍ന്നതായി പരാതി. കളമശ്ശേരി പുത്തലം ടെമ്പിള്‍ റോഡില്‍ സെബാസ്റ്റിയന്റെ വീട്ടില്‍നിന്നാണ് മോഷ്ടാവ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. ഇന്നലെ പുലര്‍ച്ചെ രണ്ടേകാലോടെയാണ് മോഷണം നടന്നതെന്ന് സെബാസ്റ്റിയന്‍ പറഞ്ഞു. സെബാസ്റ്റ്യന്റെ ഭാര്യയുടെ രണ്ട് പാദസ്വരങ്ങളും മാലയുമാണ് മോഷ്ടാവ് കവര്‍ന്നത്. സംഭവം സംബന്ധിച്ച് കളമശ്ശേരി പോലിസില്‍ പരാതിനല്‍കി. മോഷണം നടന്ന വീട്ടില്‍ വിരലടയാള വിദഗ്ധരും പോലിസ് നായയും പരിശോധന നടത്തി. മോഷ്ടാവിനെ പിടികൂടാന്‍ പോലിസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.
പെരുമ്പാവൂര്‍: വച്ചാല്‍ പാലത്തിന്റെ കൈവരികള്‍ തകര്‍ന്ന് അപകടാവസ്ഥയിലായിട്ട് മാസങ്ങള്‍ പിന്നിട്ടിട്ടും അധികാരികളുടെ നിസംഗത പ്രതിഷേധത്തിന് ഇടവരുത്തുന്നു. ദിനംപ്രതി നൂറുകണക്കിന് വാഹനങ്ങള്‍ കടന്നുപോവുന്ന അയ്മുറി -പൂപ്പാനി റോഡിലെ വച്ചാല്‍ പാലത്തിന്റെ കൈവരികളാണ് മാസങ്ങള്‍ക്ക് മുമ്പ് തകര്‍ന്ന് വീണത്. 15 മീറ്റര്‍ വീതിയുള്ള റോഡ് പാലത്തോട് അടുക്കുമ്പോള്‍ മൂന്ന് മീറ്ററായി ചുരുങ്ങുകയാണ്. ഇതുമൂലം പലപ്പോഴും വാഹനങ്ങള്‍ പാലത്തിന്റെ കൈവരികളിലിടിച്ച് അപകടങ്ങള്‍ പതിവാണ്. പാലം വീതി കൂട്ടുന്നതിനുള്ള പദ്ധതിയും മുടങ്ങിപോയ സാഹചര്യമാണുള്ളത്. വാഹനങ്ങള്‍ പാലത്തിലിടിക്കുന്നത് തടയാനും പാലം വീതികൂട്ടി നിര്‍മിക്കുന്നതിനുമുള്ള നടപടികള്‍ പൊതുമരാമത്ത് അധികാരികളുടെ അനാസ്ഥമൂലം നീളുകയാണ്. ഇതുവഴി വലിയൊരു അപകടത്തെയാവും ഇവര്‍ വിളിച്ചുവരുത്തുന്നത്.രാത്രിയില്‍ പാലത്തിന്റെ കൈവരികള്‍ കാണാന്‍ സാധിക്കാത്തത് മൂലം വാഹനങ്ങള്‍ തോട്ടിലേക്ക് മറിയുന്നതും പതിവായിരിക്കുകയാണ്. അടിയന്തരമായി കൈവരികള്‍ പുനര്‍നിര്‍മിക്കുന്നതിനും സൂചനാ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതിനും പൊതുമരാമത്ത് അധികൃതര്‍ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. അല്ലത്തപക്ഷം ശക്തമായ ജനപ്രക്ഷോഭം ആരംഭിക്കുമെന്ന് കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി സ്ഥിരംസമിതി ചെയര്‍മാന്‍ മനോജ് മൂത്തേടന്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day