|    Jun 24 Sun, 2018 4:22 pm
FLASH NEWS

കളമശ്ശേരിയില്‍ ഗതാഗതക്കുരുക്ക് രൂക്ഷം

Published : 28th April 2018 | Posted By: kasim kzm

കളമശ്ശേരി: കളമശ്ശേരി ദേശീയ പാതയിലും, സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിലും, കളമശ്ശേരി മെഡിക്കല്‍ കോളജ് റോഡിലേയും ഗതാഗതകുരുക്ക് അതിരൂക്ഷം.
റോഡരികിലെ അനധികൃതപാര്‍ക്കിങ്ങും റോഡിലേകയ്യേറ്റവുമാണ് ഗതാഗതക്കുരുക്കിന് കാരണമെന്ന്  ആക്ഷേപമുണ്ട്. കളമശ്ശേരി മെഡിക്കല്‍ കോളജ് റോഡില്‍ പോളിടെക്‌നിക് കോളജ് മുതല്‍ എച്ച്എംടി ജങ്ഷന്‍ വരെയും, ദേശീയപാത എച്ച്എംടി ജങ്ഷന്‍ മുതല്‍ നോര്‍ത്ത് കളമശ്ശേരി വരെയും റോഡിന്റെ ഇരുവശങ്ങളിലും ആണ് ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുന്നത്.
ഫുട്പാത്തില്ലാത്ത റോഡിന്റെ ഭാഗങ്ങളില്‍ അനധികൃത പാര്‍ക്കിങ്ങും കയ്യേറ്റവും ആണ് ഗതാഗതകുരുക്കിന്് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു.
അനധികൃത പാര്‍ക്കിങ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കളമശ്ശേരി നഗരസഭ പല തവണ പ്രമേയം പാസാക്കി ട്രാഫിക്ക് പോലിസിന് നല്‍കിയെങ്കിലും അനധികൃത പാര്‍ക്കിങ്ങിനെതിരെ  ട്രാഫിക്ക് പോലിസ് ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല.
കളമശ്ശേരി റെയില്‍വേ മേല്‍പാലത്തിന് സമീപം ട്രാഫിക്ക് പോലിസ് വാഹന പരിശോധ നടത്താറുണ്ടെങ്കിലും അനധികൃത പാര്‍ക്കിങിനെതിരെ യാതെരു നടപടിയും എടുക്കാറില്ല.
അനധികൃത പാര്‍ക്കിങിനെതിരെ അധികൃതര്‍ നടപടി എടുത്തില്ലെങ്കില്‍ വലിയ അപകടത്തിനും, ഗതാഗതകുരിക്കിനും ഇടയാകുമെന്ന് നാട്ടുകാര്‍ പറയുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss