|    Sep 21 Fri, 2018 12:06 am
FLASH NEWS
Home   >  Kerala   >  

കളമശേരിയില്‍ യുവാവിന്റെ കാല്‍ വെട്ടി;വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയെടുക്കാതെ പോലീസ്

Published : 25th April 2018 | Posted By: mi.ptk

കളമശേരി: കളമശേരിയില്‍ ഒരുസംഘം യുവാവിന്റെ കാല്‍ വെട്ടി. കളമശ്ശേരി സ്വദേശി എല്‍ദോസിനെയാണ് അക്രമികള്‍ വെട്ടി പരുക്കേല്‍പ്പിച്ചത്. എന്നാല്‍ സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്.

സംഭവത്തിന് പിന്നില്‍ സിപിഎം ആണെന്ന് വെട്ടേറ്റ യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു. വെട്ടേറ്റ് കാല്‍ അറ്റുപോയ യുവാവിനെ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച്
ശസ്ത്രക്രിയ നടത്തി. അതേസമയം, അഞ്ച് പേര്‍ക്കെതിരെ വധശ്രമത്തിനു കേസ് എടുത്തിട്ടുണ്ടെന്നു കളമശേരി പോലീസ് പറഞ്ഞു. പ്രതികള്‍ ഒളിവിലാണെന്നും മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കമാണ് സംഭവത്തിന് പിന്നിലെന്നും പോലീസ് പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss