കളഞ്ഞുകിട്ടിയ സ്വര്‍ണമാല തിരികെ നല്കി സ്കൂള്‍ വിദ്യാര്‍ഥിനി മാതൃകയായി
Published : 6th October 2016 | Posted By: Abbasali tf
മുണ്ടക്കയം: കളഞ്ഞുകിട്ടിയ സ്വര്‍ണമാല തിരികെ നല്കി സ്കൂള്‍ വിദ്യാര്‍ഥിനി മാതൃകയായി. കണ്ണിമല സെന്റ് ജെയിംസ് യുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയും മുണ്ടക്കയം പുലിക്കന്നു അമ്പലത്തുവിളയില് മുരുകാനന്ദന്-സിന്ധു ദമ്പതികളുടെ മകളുമായ എം എസ് ഗായത്രിക്കാണ് മാല കളഞ്ഞുകിട്ടിയത്. ശനിയാഴ്ച സ്കൂളില്‍ നിന്നു മടങ്ങവേ സമീപത്തെ റോഡില്‍ കിടന്ന് ഒന്നരപ്പവന്റെ സ്വര്‍ണമാല ലഭിക്കുകയായിരുന്നു. ഉടന്‍ തന്നെ ഗായത്രി കൂട്ടുകാരോടൊത്തു സ്കൂളിലേയ്ക്കു തിരിച്ചെത്തി മാല അധ്യാപകരെ ഏല്പിച്ചു. പിന്നീട് സ്കൂളിനു സമീപം താമസിക്കുന്ന പാലക്കുന്നേല്‍ ഷൈജുവിന്റെ മകള്‍ അയോണയുടെ മാലയാണ് ഇതെന്ന് കണ്ടെത്തുകയായിരുന്നു. അയോണ മാല നഷ്ടപ്പെട്ടതിനെ തുടര്‍ന്നു നടത്തിയ അന്വഷണണത്തിലാണ് ഗായത്രി സ്കൂളില്‍ മാല ഏല്‍പ്പിച്ച വിവരം അറിയുന്നത്. സ്കൂള്‍ അസംബ്ലിയില്‍ വച്ച് ഗായത്രി അയോണയുടെ വല്യച്ചന് പി സി തോമസിനു മാല കൈമാറുകയും ചെയ്തു. മാല തിരികെ നല്‍കിയതിനു ഗായത്രിക്കു തോമസ് ഉപഹാരവും നല്കി. അനുമോദന യോഗത്തില്‍ സ്കൂള്‍ മാനേജര്‍ ഫാ. ആന്റണി മണിയങ്ങാട്ട്, ഹെഡ്മാസ്റ്റര് ജോയി ഏബ്രഹാം, പിടിഎ പ്രസിഡന്റ് അനു തോമസ് പങ്കെടുത്തു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.