|    Jul 16 Mon, 2018 6:21 pm
FLASH NEWS

കളകളുടെ ആരോഗ്യരഹസ്യവുമായി മിഴാവിലെ അന്നം ഔഷധ പ്രദര്‍ശനം

Published : 9th September 2017 | Posted By: fsq

 

ആലപ്പുഴ: പാടത്തും പറമ്പിലും വളരുന്ന കളകള്‍ മനുഷ്യനുപയോഗിക്കാവുന്ന മരുന്നും ഭക്ഷണവുമാണെന്ന് ഓര്‍മപ്പെടുത്തുകയാണ് അന്നം ഔഷധം ആരോഗ്യ സുരക്ഷാ മിഷന്‍ പ്രവര്‍ത്തകര്‍. നമ്മള്‍ നശിപ്പിച്ചു കളയുന്ന കളകളില്‍ പലതും ഭക്ഷ്യധാന്യമാണെന്നും ഔഷധമൂല്യമുള്ളതാണെന്നും ഗവേഷണത്തിലൂടെ കണ്ടെത്തിയ ഡോ.സജീവ്കുമാറാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്കു പിന്നില്‍. പൊന്നാനിയിലെ പാരമ്പര്യ ഔഷധ കുടുംബത്തില്‍ നിന്നുള്ള സജീവ്കുമാര്‍ കോട്ടയം ഉഴവൂരിലെ കെ ആര്‍ നാരായണന്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലെ ശാസ്ത്രജ്ഞനാണ്. വനംവകുപ്പിന്റെ ഹോര്‍ത്തൂസ് മലബാറിക്കസ് സ്ഥാപനത്തിലും വിവിധ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കി വരുന്നു. അന്നത്തിന്റെ ചീഫ് കോ-ഓഡിനേറ്ററായി മിഴാവില്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നത് ആലപ്പുഴക്കാരനായ അലിയാണ്. മഷിത്തണ്ടില്‍ നിന്ന് ആരോഗ്യദായകമായ സാലഡ് ഉണ്ടാക്കാമെന്ന് ആരെങ്കിലും പറഞ്ഞാല്‍ വിശ്വസിക്കാത്തവര്‍ ഇന്ന് മിഴാവ് വേദിയില്‍ എത്തിയാല്‍ മതി. അവിടെ മഷിത്തണ്ടും വാഴപ്പിണ്ടിയുമുപയോഗിച്ചുള്ള നല്ല സാലഡ് രുചിച്ചുനോക്കാം. ശരീരവേദനയ്ക്കും പനിക്കും ഉത്തമ ഔഷധമാണിതെന്നു മാത്രമല്ല, കാന്‍സറിനെ വരെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതെന്നാണ് ഇവരുടെ കണ്ടുപിടിത്തം. ഉപ്പും കുരുമുളകും ചെറുനാരങ്ങനീരും കാരറ്റും ചെറുതായരിഞ്ഞ മഷിത്തണ്ടും കൂട്ടി 10 മിനുട്ടോളം വച്ചശേഷം ഉപയോഗിച്ചാല്‍ ഉത്തമ ഔഷധത്തിനൊപ്പം മികച്ച ഒരു ഭക്ഷണവും തയ്യാര്‍.ഇത്തരത്തിലുള്ള അറുപതോളം കളകളും മിഴാവിലെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയമസഭ കാന്റീനില്‍ ഉള്‍പ്പെടെ സംസ്ഥാനത്തുടനീളം നൂറോളം പ്രദര്‍ശനങ്ങളാണ് ഇതുവരെ അന്നം ഔഷധം സംഘടിപ്പിച്ചത്. ഇതൊരു ജീവിതമാര്‍ഗമായി അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് മിഷന്‍ പ്രവര്‍ത്തകര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss