|    Oct 18 Wed, 2017 7:40 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കല്‍ബുര്‍ഗി റാഗിങ്: 3ാം പ്രതിക്കു ജാമ്യം

Published : 9th July 2016 | Posted By: SMR

ബംഗളൂരു: കല്‍ബുല്‍ഗി നഴ്‌സിങ് കോളജില്‍ മലയാളി ദലിത് വിദ്യാര്‍ഥിനി അശ്വതി റാഗിങിനിരയായ സംഭവത്തില്‍ അറസ്റ്റിലായ മൂന്നു വിദ്യാര്‍ഥിനികളില്‍ ഒരാള്‍ക്കു ജാമ്യം. കേസിലെ മൂന്നാംപ്രതി കൃഷ്ണപ്രിയയ്ക്കാണ് കല്‍ബുര്‍ഗി രണ്ടാം അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച അപേക്ഷ കോടതി പരിഗണിക്കുകയും ജാമ്യം നല്‍കുകയുമായിരുന്നു. അതേസമയം, ഒന്നാംപ്രതി ലക്ഷ്മി, രണ്ടാം പ്രതി ആതിര എന്നിവര്‍ക്ക് കോടതി ജാമ്യം നിഷേധിക്കുകയും ഇവരുടെ ജുഡീഷ്യല്‍ കസ്റ്റഡി കാലാവധി ജൂലൈ 22 വരെ നീട്ടുകയും ചെയ്തു.
പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിശദമായ വാദം നേരത്തേ പൂര്‍ത്തിയായിരുന്നു. കഴിഞ്ഞമാസം 25നാണ് പ്രതികള്‍ ജാമ്യാപേക്ഷ നല്‍കിയത്. കല്‍ബുര്‍ഗിയിലെ അല്‍ഖമര്‍ നഴ്‌സിങ് കോളജ് വിദ്യാര്‍ഥിനി എടപ്പാള്‍ സ്വദേശി അശ്വതിയെ റാഗ് ചെയ്‌തെന്ന പരാതിയെ തുടര്‍ന്നാണ് സീനിയര്‍ വിദ്യാര്‍ഥിനികളായ ആരതി, കൃഷ്ണപ്രിയ, ലക്ഷ്മി എന്നിവരെ കര്‍ണാടക പോലിസ് അറസ്റ്റ ചെയ്തത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക