|    Jan 16 Tue, 2018 10:58 pm
FLASH NEWS
Home   >  National   >  

കല്‍ബുര്‍ഗി കൊലപാതകം; പ്രധാന പ്രതിയെ വെടിയേറ്റ നിലയില്‍ കണ്ടെത്തി

Published : 28th October 2015 | Posted By: swapna en

kulbargi

ബംഗളുരു:കന്നട സാഹിത്യകാരന്‍ എം എം കല്‍ബുര്‍ഗി കൊലപാതകകേസിലെ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തെക്കന്‍ കര്‍ണ്ണാടകത്തിലെ ഖാനാപൂര്‍ കാടുകളില്‍ നിന്ന് വെടിയേറ്റ നിലയിലാണ് ഇയാളെ കണ്ടെത്തിയത്.
കൊലപാതകവുമായി പോലിസ് പുറത്തുവിട്ട രേഖാചിത്രവുമായി ഇയാള്‍ക്ക് ബന്ധമുണ്ട്. ഈ മാസം 18നാണ് അഞ്ജാത മൃതദേഹം  കണ്ടെത്തിയത്. ഇന്നാണ് ഈ മൃതദേഹം കല്‍ബുര്‍ഗി കൊലപാതക കേസിലെ പ്രതിയെന്ന് പോലിസ് സംശയം ഉന്നയിച്ചത്.
എന്നാല്‍ ഔദ്ദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. കേസിലെ മറ്റൊരു പ്രതിയെ രണ്ടുമാസം മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം കേസുമായി ബന്ധപ്പെടുത്തി പോലിസ് പുറത്തുവിട്ടത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day