|    Oct 16 Tue, 2018 12:47 am
FLASH NEWS
Home   >  Todays Paper  >  page 7  >  

കല്‍ബുര്‍ഗിയുടെ വഴിയെ ജീവിതവും മരണവും

Published : 7th September 2017 | Posted By: fsq

 

ബംഗളൂരു: നിലപാടുകളുടെ പേരില്‍ ഹിന്ദുത്വ ഫാഷിസ്റ്റുകള്‍ വെടിവച്ച് കൊന്ന കന്നഡ പുരോഗമന സാഹിത്യകാരന്‍ പ്രഫ. എം എം കല്‍ബുര്‍ഗിയുടെ പാതയിലായിരുന്നു ഗൗരി ലങ്കേഷും. കല്‍ബുര്‍ഗിയുടെ വധം നടന്നു രണ്ടുവര്‍ഷം പിന്നിടുമ്പോഴാണ് ഗൗരി ലങ്കേഷും സമാനരീതിയില്‍ കൊല്ലപ്പെടുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കല്‍ബുര്‍ഗി വധക്കേസുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധ സമരങ്ങളിലെ മുന്നണിപ്പോരാളിയായിരുന്നു ഗൗരി ലങ്കേഷ്. രാത്രി എട്ടുമണിയോടെ വീട്ടിലെത്തിയ ഗൗരി ലങ്കേഷ് കാറില്‍ നിന്നിറങ്ങിയപ്പോഴാണ് അക്രമികള്‍ അവര്‍ക്കുനേരെ വെടിയുതിര്‍ത്തത്. രണ്ടെണ്ണം ഗൗരിയുടെ നെഞ്ചിലും ഒരെണ്ണം ശിരസ്സിലും തറച്ചുകയറി. 2015 ആഗസ്ത് 30നാണ് പ്രഫ. കല്‍ബുര്‍ഗിയെ ധാര്‍വാഡിലെ സ്വവസതിക്കു മുമ്പില്‍ ബൈക്കിലെത്തിയ അജ്ഞാത സംഘം വെടിവച്ച് കൊന്നത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss