|    Apr 25 Tue, 2017 12:07 pm
FLASH NEWS

കല്‍പ്പാത്തി രഥോല്‍സവത്തിന് ഒരുക്കങ്ങള്‍ തുടങ്ങി

Published : 28th October 2016 | Posted By: SMR

പാലക്കാട്: കല്‍പ്പാത്തി രഥോല്‍സവം അടുത്ത മാസം ഏഴ് മുതല്‍ 16 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. രഥോല്‍സവത്തിന്റെ നടത്തിപ്പിനായി വിവിധ വകുപ്പുകളുടെയും സംഘാടകസമിതിയുടെയും യോഗം ജില്ലാ കലക്ടര്‍ പി മേരിക്കുട്ടിയുടെ അധ്യക്ഷതയില്‍ ചേം ബറില്‍ ചേര്‍ന്നു. രഥോല്‍സവത്തോടനുബന്ധിച്ച് വിവിധ വകുപ്പുകള്‍ നടത്തുന്ന മുന്നൊരുക്കങ്ങള്‍ യോഗം  വിലയിരുത്തി. രഥപ്രയാണങ്ങള്‍ നടക്കുന്ന നവംബര്‍ 13,14,15 തിയ്യതികളില്‍ ആരോഗ്യ വകുപ്പിന്റെ സേവനം ഉറപ്പാക്കും. ആംബുലന്‍സ് ഉള്‍പ്പെടെ ആരോഗ്യ വിദഗ്ധരുടെ സംഘം സ്ഥലത്ത് ക്യാംപ് ചെയ്യും. കുടിവെള്ളവും വൈദ്യുതിയും തടസ്സമില്ലാതെ വിതരണം ചെയ്യാനും ഉല്‍സവത്തോടനുബന്ധിച്ച് ആനയെ എഴുന്നള്ളിക്കുന്നതിന് നിലവിലുള്ള ചട്ടങ്ങള്‍ കര്‍ശനമായി പാലിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയ്ക്കായി ഹെല്‍പ് ഡെസ്‌ക് തുടങ്ങാനും ശബ്ദ മലിനീകരണം നിയന്ത്രിക്കാനും ഗതാഗതം നിയന്ത്രിക്കാനും പോലിസിന് നിര്‍ദേശം നല്‍കി. രഥപ്രയാണം നടത്തുന്ന റോഡുകളുടെ അറ്റകുറ്റപ്പണി പൊതുമരാമത്ത് വകുപ്പ് പൂര്‍ത്തിയാക്കണമെന്നും താല്‍കാലിക കച്ചവട സ്ഥാപനങ്ങള്‍ കൊടി തോരണങ്ങള്‍ എന്നിവ നിയന്ത്രിക്കാനും രഥം അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി പ്രയാണ യോഗ്യമാണെന്ന് ഉറപ്പ്  വരുത്താനും കലക്ടര്‍ നിര്‍ദേശിച്ചു. രഥത്തിന്റെ സുഗമമായ പ്രയാണത്തിന് തടസ്സമാവുന്ന ടെലിവിഷന്‍ കേബിളുകള്‍ ഉയര്‍ത്തിക്കെട്ടണമെന്നും കല്‍പ്പാത്തി പുഴയും  പരിസരവും  ശുചിയാക്കാനും യോഗം തീരുമാനിച്ചു. നവംബര്‍ 15ന് പാലക്കാട് താലൂക്കിലെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. ജില്ലാ കലക്ടര്‍ പി മേരിക്കുട്ടി അധ്യക്ഷയായ യോഗത്തില്‍  എഡിഎം എസ് വിജയന്‍ , അസി. സൂപ്രണ്ട് ഓഫ് പോലിസ് പൂങ്കുഴലി, വിവിധ വകുപ്പ് മേധാവികള്‍, രഥോല്‍സവ സംഘാടക സമിതി അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day