|    Dec 14 Thu, 2017 11:53 am
FLASH NEWS

കല്‍പ്പാത്തി രഥോല്‍സവം; ഭക്തി നിര്‍വൃതിയില്‍ രഥാരോഹണം

Published : 15th November 2015 | Posted By: SMR

പാലക്കാട്: കല്‍പ്പാത്തി രഥോ ല്‍സവത്തോടനുബന്ധിച്ച രഥാരോഹണം കല്‍പ്പാത്തിയെ ഭക്തിയിലാറാടിച്ചു. ഇന്നലെ ഒന്നാം തേരുനാളില്‍ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിയുടെയും പരിവാര മൂര്‍ത്തികളുടെയും മൂന്ന് തേര് ഉണ്ടായി.
രണ്ടാം നാളായ ഇന്ന് മന്തക്കര മഹാഗണപതിയും മാനാം മാളില്‍ പഴയ കല്‍പ്പാത്തി ലക്ഷ്മി നാരായണ സ്വാമിയും ചാത്തപ്പുരം പ്രസന്ന മഹാഗണപതിയും തേരേറുന്നതോടെ രഥ സംഗമത്തിന് ഒരുക്കമാകും. നാളെ നാലു മണിക്കു ശേഷം വിശ്വാസ കാഴ്ചയായ ദേവരഥ സംഗമത്തിന് കല്‍പ്പാത്തിയിലെ തേരുമുട്ടിയില്‍ ഒരുക്കമാവും.
ഉല്‍സവത്തിന്റെ കേന്ദ്രമായ കല്‍പ്പാത്തി വിശാലാക്ഷി സമേത വിശ്വനാഥ സ്വാമിയുടെ രഥാരോഹണം ഇന്നലെ പത്തിനും പത്തേ മുപ്പതിനുമിടെയാണ് നടന്നത്. നാളെ നടക്കുന്ന രഥ സംഗമത്തില്‍ സംസ്ഥാനത്തിന്റെ നാനാ ഭാഗങ്ങളില്‍ നിന്ന് എത്തി ചേരും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക