|    Jul 19 Thu, 2018 11:14 pm
FLASH NEWS

കല്‍പ്പറ്റ നഗരസഭ മുണ്ടേരി വാര്‍ഡ് ഉപതിരഞ്ഞടുപ്പ് ഇന്ന്‌ ; വിജയപ്രതീക്ഷയില്‍ മുന്നണികള്‍

Published : 14th September 2017 | Posted By: fsq

 

കല്‍പ്പറ്റ: നഗരസഭയിലെ 27ാം വാര്‍ഡായ മുണ്ടേരി പട്ടികവര്‍ഗ വനിതാ സംവരണ വാര്‍ഡില്‍ ഉപതിരഞ്ഞെടുപ്പ് ഇന്നു നടക്കും. മുണ്ടേരി വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. ജോലി ലഭിച്ചതിനെ തുടര്‍ന്ന് എല്‍ഡിഎഫിലെ ഒ സി പുഷ്പ രാജിവച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കുരുന്തന്‍ കോളനിയിലെ ബിന്ദു (എല്‍ഡിഎഫ്), എം സി ശ്രീജ (യുഡിഎഫ്), ടി ജി അംബിക (ബിജെപി) എന്നിവരാണ് മല്‍സരരംഗത്ത്. 400 പുരുഷന്മാര്‍ ഉള്‍പ്പെടെ 888 പേര്‍ക്കാണ് സമ്മതിദാനാവകാശം. കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 100 വോട്ടര്‍മാര്‍ വര്‍ധിച്ചിട്ടുണ്ട്. വീറും വാശിയും മുറ്റിയ പ്രചാരണമാണ് മുണ്ടേരിയില്‍ നടന്നത്. സ്ഥാനാര്‍ഥികള്‍ നാലും അഞ്ചും തവണ വോട്ടര്‍മാരെ നേരില്‍ക്കണ്ട് വോട്ട് തേടി. വിജയപ്രതീക്ഷയിലാണ് ഇടത്-വലത് മുന്നണികള്‍. വാര്‍ഡില്‍ പാര്‍ട്ടിയുടെ വേരോട്ടം വ്യക്തമാക്കുന്നതായിരിക്കും തിരഞ്ഞെടുപ്പ് ഫലമെന്ന ചിന്തയിലാണ് ബിജെപി. വാര്‍ഡ് ഇടതുമുന്നണി നിലനിര്‍ത്തുമെന്നും ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ മാത്രമാണ് സന്ദേഹമെന്നും എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ടി മണി പറഞ്ഞു. എന്നാല്‍, കഴിഞ്ഞ തിരഞ്ഞെടുപ്പിലും അതിനു മുമ്പും കൈവിട്ട വാര്‍ഡ് ഇക്കുറി യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് മുന്നണി തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ എ പി ഹമീദ് പറഞ്ഞു. കുറഞ്ഞത് 50 വോട്ടിന്റെ ഭൂരിപക്ഷം സ്ഥാനാര്‍ഥിക്ക് ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. വികസന വിഷയങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു വാര്‍ഡില്‍ ഇരു മുന്നണികളുടെയും ബിജെപിയുടെയും പ്രചാരണം. വലതുമുന്നണി ഭരണത്തിലാണ് നഗരസഭ. യുഡിഎഫിന് 16ഉം എല്‍ഡിഎഫിന് 12ഉം കൗണ്‍സിലര്‍മാരുണ്ട്. സിപിഎം-10, കോണ്‍ഗ്രസ്-എട്ട്, മുസ്‌ലിം ലീഗ്-അഞ്ച്, സിപിഐ-രണ്ട്, ജെഡിയു-രണ്ട്, യുഡിഎഫ് സ്വതന്ത്രന്‍-ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss