|    Jul 17 Tue, 2018 9:19 pm
FLASH NEWS

കല്‍പ്പറ്റയില്‍ മെഗാ ഷോ സംഘടിപ്പിക്കുന്നു

Published : 2nd December 2017 | Posted By: kasim kzm

കല്‍പ്പറ്റ: സ്വാമി വിവേകാനന്ദന്റെ കേരള സന്ദര്‍ശനത്തിന്റെ 125ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി അഞ്ചിനു വൈകീട്ട് ആറിന് കല്‍പ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ മെഗാഷോ സംഘടിപ്പിക്കുന്നു. തിരുവനന്തപുരം ഭാരത് ഭവന്‍ അവതരിപ്പിക്കുന്ന നവോത്ഥാന ദൃശ്യസന്ധ്യയില്‍ എഴുപതോളം കലാകാരന്‍മാര്‍ പങ്കെടുക്കും. കേരളത്തിലെ നവോത്ഥാന കാലഘട്ടത്തെയും വിവേകാനന്ദന്റെ ദര്‍ശനങ്ങളെയും മള്‍ട്ടിമീഡിയ ദൃശ്യാവിഷ്‌കാരത്തോടുകൂടി മെഗാഷോയില്‍ അവതരിപ്പിക്കും. പ്രവേശനം സൗജന്യമായിരിക്കും. ഇതോടൊപ്പം ‘ഉത്തിഷ്ഠത ജാഗ്രത’ എന്ന ഡോക്യുമെന്ററി പ്രദര്‍ശനവും നടക്കും. വൈകീട്ട് അഞ്ചിനു നടക്കുന്ന സാംസ്‌കാരിക സമ്മേളനം സി കെ ശശീന്ദ്രന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യും. എംഎല്‍എമാരായ ഐ സി ബാലകൃഷ്ണന്‍, ഒ ആര്‍ കേളു എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. രാവിലെ 10നു കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയിലെ ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്കായി ‘സ്വാമി വിവേകാനന്ദന്റെ ജീവിതവും കേരള ചരിത്രവും’ എന്ന വിഷയത്തില്‍ ക്വിസ് മല്‍സരവും ഉച്ചയ്ക്ക് രണ്ടിന് ലക്കിടി ഓറിയന്റല്‍ കോളജില്‍ ‘വിവേകാനന്ദദര്‍ശനവും സമകാലിക ഭാരതവും’ എന്ന വിഷയത്തില്‍ സെമിനാറും നടത്തും. സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പള്ളിയറ ശ്രീധരന്‍ അധ്യക്ഷത വഹിക്കും. സെമിനാറില്‍ പ്രമുഖ പ്രഭാഷകനും ചിന്തകനുമായ കെ ഇ എന്‍ കുഞ്ഞഹമ്മദ് വിഷയം അവതരിപ്പിക്കും. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണസമിതിയംഗം സി ആര്‍ ദാസ് മോഡറേറ്ററായിരിക്കും. അഡ്വ. എം വേണുഗോപാല്‍, വിനു ജോര്‍ജ് പങ്കെടുക്കും. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിന്റെയും ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെയും സഹകരണത്തോടെയാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss