|    Mar 26 Sun, 2017 5:12 am
FLASH NEWS

കല്‍പാത്തി പാടത്ത് അജ്ഞാതജീവി കൃഷി നശിപ്പിച്ചു

Published : 2nd August 2016 | Posted By: mi.ptk

വേങ്ങര: ഊരകം കല്‍പാത്തിയിലെ കൃഷിയിടത്തില്‍ അജ്ഞാത ജീവിയുടെ ഉപദ്രവത്തില്‍ വിളകള്‍ നശിക്കുന്നതായി കര്‍ഷകര്‍. വയലില്‍ കൃഷി ചെയ്ത ചെറിയ വാഴകള്‍  മറിച്ചിടുകയും മണ്ണ് മാന്തി വേര് പറിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. കപ്പകൃഷി തോട്ടത്തില്‍ ഇറങ്ങി മണ്ണ് നീക്കി കിഴങ്ങ് ഭക്ഷിക്കുകയും ചെയ്യുന്നുണ്ട്. വരമ്പിലെ മണ്ണും പലയിടത്തും കുത്തി നികത്തിയ നിലയിലാണ്. ഒരാഴ്ചയിലേറെയായി ഇത്തരത്തില്‍ വിളകള്‍ നശിപ്പിക്കാന്‍ തുടങ്ങിയിട്ട്. മന്തിക്കല്‍ സലാം, കാരാടന്‍ ഹംസ, കൂനാരി കുഞ്ഞഹമ്മദ് കുട്ടി, കാരാടന്‍ ആലി തുടങ്ങിയവരുടെ കൃഷിയിടത്തിലാണ് അജ്ഞാത ജീവിയുടെ ഉപദ്രവമുണ്ടായത്.  രാത്രിയിലാണ് അജ്ഞാത ജീവി കൃഷിയിടത്തിലെത്തുന്നത്. പന്നിയുടേതിന് സമാനമായ കാല്‍പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ കടലുണ്ടി പുഴയിലൂടെ ഒഴുകിയെത്തിയ പന്നിയാകാം ഇതെന്നും കര്‍ഷകര്‍ പറയുന്നു. ഊരകം കൃഷി ഭവന്‍ അധികൃതരെ നാട്ടുകാര്‍ വിവരം അറിയിച്ചിട്ടുണ്ട്. ഉപദ്രവം തുടരുകയാണെങ്കില്‍ രാത്രി കാവല്‍ നില്‍ക്കാനാണു കര്‍ഷകരുടെ തീരുമാനം. നേരത്തെ സമീപ പ്രദേശത്ത്  ഇത്തരത്തില്‍ കൃഷി നശിപ്പിച്ച പന്നി കിണറ്റില്‍ വീഴുകയും പിടികൂടികയും ചെയ്തിരുന്നു.

(Visited 69 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക