|    Dec 11 Tue, 2018 12:27 pm
FLASH NEWS

കല്‍പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റിനെതിരേ നിയമനടപടി സ്വീകരിക്കണം: എസ്ഡിപിഐ

Published : 15th September 2018 | Posted By: kasim kzm

പുത്തനത്താണി: കല്‍പകഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കരാറുകാരനില്‍ നിന്നും കൈക്കൂലി തുക വിലപേശി ആവശ്യപ്പെട്ടത് സമൂഹമാധ്യമങ്ങളില്‍ക്കൂടി പുറത്ത് വന്ന സാഹചര്യത്തില്‍ ഭരണസമിതി പിരിച്ച് വിട്ട് കുറ്റക്കാര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് എസ്ഡിപിഐ കല്‍പകഞ്ചേരി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
അഴിമതി ബോധ്യമായിട്ടും 5 ശതമാനം കമ്മീഷന്‍ എന്ന വ്യവസ്ഥ മുസ് ലിം ലീഗിന് അനുവദനീയമാണെന്ന രീതിയിലുള്ള പാര്‍ട്ടി നേതാക്കളുടെ പ്രതാവനകള്‍ പൊതു ഖജനാവ് കൊള്ളയടിക്കാനുള്ള പരസ്യ ആഹ്വാനം ലീഗിന്റെ പൊതുനയമാണോ എന്ന് ലീഗ് വ്യക്തമാക്കണം.
കല്‍പകഞ്ചേരി പഞ്ചായത്ത് ഭരണ സമിതിയുടെ പച്ചയായ അഴിമതിക്കെതിരെ എസ്ഡിപിഐ പഞ്ചായത്ത് കമ്മറ്റി ശക്തമായ പ്രക്ഷോഭപരിപാടികള്‍ നടത്താനും നിയമനടപടികള്‍ സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് കെ പി അബ്ദുല്‍ കരീം അധ്യക്ഷത വഹിച്ചു. കെ കെ നജ്മുദ്ദീന്‍, പി പി ഇബ്രാഹിം ,കെ സക്കീര്‍, ഇബ്രാഹിം സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss