|    Jun 19 Tue, 2018 4:41 am

കല്‍ക്കുണ്ട് കപ്പിലാംതോട്ടം നീര്‍ത്തട വികസന പദ്ധതിയില്‍ ക്രമക്കേടെന്ന്

Published : 23rd January 2017 | Posted By: fsq

 

കരുവാരകുണ്ട്:കല്‍ക്കുണ്ട് കപ്പിലാം തോട്ടം നീര്‍ത്തട വികസനപദ്ധതി നടത്തിപ്പില്‍ അഴിമതി ആരോപിച്ച് ഗുണഭോക്താക്കളുടെ  പരാതി .രണ്ടു കോടി രൂപയുടെ പദ്ധതിയില്‍ കരാറുകാരും നടത്തിപ്പുകാരില്‍ ചിലരും ഉദ്യോഗസ്ഥരും സ്വകാര്യമായി കൊണ്ടു നടക്കുകയാണെന്നാണ് പരാതി.കല്‍ക്കുണ്ട് കേന്ദ്രീകരിച്ചുള്ള നാല് വാര്‍ഡുകളിലെ ഹെക്ടര്‍ കണക്കിന് കൃഷിയിടങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.മണ്ണൊലിപ്പ് തടയാനും ജലം സംരക്ഷിക്കാനുമായി െകെയാലകള്‍ കെട്ടുക,പുഴയില്‍ ചെക്ഡാമുകള്‍ നിര്‍മിക്കുക,മരങ്ങള്‍ വെച്ചുപിടിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയിലുള്ളത്.1.86 കോടിയാണ് പദ്ധതി തുക.ബന്ധപ്പെട്ട കമ്മിറ്റിക്ക് അപേക്ഷ നല്‍കി അംഗീകാരം കിട്ടിയാല്‍ കൈയാലകള്‍ ഗുണഭോക്താക്കള്‍ സ്വന്തമായി നിര്‍മിക്കുകയാണ് വേണ്ടത്.പ്രകൃതിദത്തമായ കല്ലുകള്‍ കൊണ്ടാണ് കൈയാല കെട്ടേണ്ടത്.ഇതിനാവശ്യമായ തുക ഗുണഭോക്താവിന് നേരിട്ട് നല്‍കണം.എന്നാല്‍ പദ്ധതിയുടെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി കരാറുകാരെ വെച്ചാണ് പ്രവൃത്തി നടത്തുന്നതെന്നാണ് ആരോപണം.സ്വന്തമായി പ്രവൃത്തി നടത്താന്‍ തയ്യാറുള്ള ഗുണഭോക്താക്കള്‍ നല്‍കുന്ന അപേക്ഷകള്‍ ഉദ്യോഗസ്ഥര്‍  പദ്ധതി കണ്‍വീനര്‍ക്ക് കൈമാറി കാലതാമസം വരുത്തുകയോ നശിപ്പിക്കുകയോ ചെയ്യുകയാണെന്നും കര്‍ഷകര്‍ പറയുന്നു.കരാറുകാരന്‍ വഴി ചെയ്യുന്ന പ്രവൃത്തികളുടെ തുക ദിവസങ്ങള്‍ക്കകം അനുവദിക്കുന്ന ഉദ്യോഗസ്ഥര്‍ സ്വന്തമായി ചെയ്യുന്നവരുടെ ബില്ലുകള്‍ മാസങ്ങളോളം വൈകിപ്പിക്കുകയാണെന്നും കര്‍ഷകര്‍ ആരോപിക്കുന്നു.ഇതിനെതിരെ മണ്ണ് സംരക്ഷണ വകുപ്പ് സംസ്ഥാന ഡയറക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss