|    Sep 19 Wed, 2018 8:27 am
FLASH NEWS
Home   >  Editpage  >  Second edit  >  

കല്‍ക്കരി മുന്നോട്ടുതന്നെ

Published : 27th August 2018 | Posted By: kasim kzm

എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറിയശേഷം കാറ്റില്‍ നിന്നും സൂര്യപ്രകാശത്തില്‍ നിന്നും വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതികള്‍ക്ക് നല്ല പ്രോല്‍സാഹനം നല്‍കിയിട്ടുണ്ട്. അതേയവസരം, വന്‍തോതില്‍ പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന കല്‍ക്കരിയുടെ ഉപയോഗം 4.8 ശതമാനം വര്‍ധിക്കുകയാണുണ്ടായത്. ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള പാരിസ് ഉടമ്പടിക്കുശേഷം കല്‍ക്കരിയുടെ ഉപയോഗത്തില്‍ വര്‍ധന കാണുന്ന രാജ്യങ്ങളിലൊന്നായി ഇന്ത്യ തുടരുന്നു. പാകിസ്താനും ഫിലിപ്പീന്‍സും ബംഗ്ലാദേശും കല്‍ക്കരി കത്തിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കാര്യത്തില്‍ മുമ്പില്‍ തന്നെ. അതിന്റെ അനര്‍ഥങ്ങള്‍ ചെറുതല്ല. 2015ല്‍ മാത്രം ഏതാണ്ട് 45 പേര്‍ അന്തരീക്ഷമലിനീകരണം മൂലം ഏഷ്യയില്‍ മരണമടഞ്ഞതായി ബ്രിട്ടിഷ് വൈദ്യശാസ്ത്ര മാസികയായ ലാന്‍സെറ്റ് ചൂണ്ടിക്കാട്ടുന്നു. 2017ല്‍ കാര്‍ബണ്‍ നിര്‍ഗമനം വര്‍ധിച്ചതിന്റെ പ്രധാന കാരണം കല്‍ക്കരി തന്നെ. പ്രകൃതിവാതകത്തിനോ സൗരോര്‍ജത്തിനോ കല്‍ക്കരിയെ തോല്‍പിക്കാന്‍ കഴിഞ്ഞിട്ടില്ല. കല്‍ക്കരി വ്യവസായത്തിന്റെ ഗുണഭോക്താക്കളും രാഷ്ട്രീയനേതാക്കളും തമ്മിലുള്ള അവിശുദ്ധബന്ധമാണ് ഇതിനു പിന്നിലെന്ന് വിദഗ്ധര്‍ കരുതുന്നു. ഇന്ത്യയില്‍ ജാര്‍ഖണ്ഡ്‌പോലുള്ള സംസ്ഥാനങ്ങളില്‍ കൃഷിയിടങ്ങള്‍ മാന്തിപ്പറിച്ച് കല്‍ക്കരിഖനനം നടത്തുന്നതിനെ എതിര്‍ക്കുന്നവരെ മാവോവാദികള്‍ എന്നു പറഞ്ഞ് അടിച്ചമര്‍ത്തുന്നതിനെ മേല്‍ക്കോയ്മാ മാധ്യമങ്ങള്‍ അനുകൂലിക്കുന്നതും അതുകൊണ്ടാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss