|    Dec 10 Mon, 2018 10:33 am
FLASH NEWS
Home   >  Todays Paper  >  Page 1  >  

കല്‍ക്കരിപ്പാടം അഴിമതി: ഗുപ്തയ്ക്ക് മൂന്നു വര്‍ഷം തടവ്‌

Published : 6th December 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ കല്‍ക്കരി വകുപ്പ് മുന്‍ സെക്രട്ടറി എച്ച് സി ഗുപ്തയ്ക്കു മൂന്നു വര്‍ഷം തടവ്. ഉന്നത ഉദ്യോഗസ്ഥരായിരുന്ന കെ എസ് ക്രോഭ, കെ സി സാംറിയ എന്നിവര്‍ക്കും മൂന്നു വര്‍ഷം തടവുശിക്ഷ വിധിച്ചിട്ടുണ്ട്. മൂന്നുപേരും 50,000 രൂപ വീതം പിഴയും അടയ്ക്കണം. ശിക്ഷ നാലു വര്‍ഷത്തില്‍ താഴെയായതിനാല്‍ ഇവര്‍ക്കു സോപാധിക ജാമ്യം അനുവദിച്ചു. പ്രത്യേക കോടതിയാണു ശിക്ഷ വിധിച്ചത്.
വികാസ് മെറ്റല്‍സ് ആന്റ് പവര്‍ ലിമിറ്റഡ് (വിഎംപിഎല്‍) എംഡി വികാസ് പട്‌നി, ആനന്ദ് മാലിക് എന്നിവര്‍ക്ക് നാലു വര്‍ഷം തടവ് വിധിച്ചു. പട്‌നിക്ക് 25 ലക്ഷവും മാലിക്കിന് രണ്ടു ലക്ഷവും പിഴയുമുണ്ട്. കൂടാതെ കമ്പനി ഒരു ലക്ഷം രൂപ പിഴയൊടുക്കണം. ക്രിമിനല്‍ ഗൂഢാലോചന, അഴിമതി തടയല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷിച്ചത്.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് 2006 മുതല്‍ 2008 വരെ കല്‍ക്കരി സെക്രട്ടറിയായിരുന്നു ഗുപ്ത. മധ്യപ്രദേശിലെ രുദ്രാപൂരിലെ ഒരു സ്വകാര്യ കമ്പനിക്ക് കല്‍ക്കരി ഖനി അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.
കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിക്കുന്നതിലും ലേലം നടത്തുന്ന സമയത്തും സുതാര്യമായല്ല സ്‌ക്രീനിങ് കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ഗുപ്ത പെരുമാറിയത് എന്നാണ് പ്രധാന ആരോപണം. ഇത് സംസ്ഥാന സര്‍ക്കാരിന് വമ്പിച്ച നഷ്ടം വരുത്തിവച്ചുവെന്നും കോടതി കണ്ടെത്തി. സമാനമായ എട്ടു കേസുകളാണ് ഗുപ്തയുടെ പേരിലുള്ളത്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss