|    Mar 26 Sun, 2017 10:37 pm
FLASH NEWS

കല്‍ക്കരിപ്പാടം അഴിമതി: മൂന്ന് ഉദ്യോഗസ്ഥര്‍ കുറ്റക്കാര്‍

Published : 27th July 2016 | Posted By: SMR

ന്യൂഡല്‍ഹി: കല്‍ക്കരിപ്പാടം അഴിമതിക്കേസില്‍ രതി സ്റ്റീല്‍ ആന്റ് പവര്‍ ലിമിറ്റഡും (ആര്‍എസ്പിഎല്‍) കമ്പനിയുടെ മൂന്ന് ഉദ്യോഗസ്ഥരും കുറ്റക്കാരാണെന്നു കോടതി കണ്ടെത്തി. ഛത്തീസ്ഗഡിലെ കേസ്‌ല നോര്‍ത്തില്‍ കല്‍ക്കരിപ്പാടം അനുവദിച്ചതിലെ ക്രമക്കേടുമായി ബന്ധപ്പെട്ടതാണു കേസ്. കമ്പനി മാനേജിങ് ഡയറക്ടര്‍ പ്രദീപ് രതി, ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഉദിത് രതി, ജി എം കുശാല്‍ അഗര്‍വാള്‍ എന്നിവരെയാണ് കുറ്റക്കാരെന്നു കണ്ടെത്തിയത്. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ പ്രത്യേക സിബിഐ കോടതി ഉത്തരവിട്ടു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക