|    Feb 22 Thu, 2018 2:17 am
FLASH NEWS

കല്ല്യാശ്ശേരിയിലെ വിദ്യാര്‍ഥികളുടെ വിവരങ്ങളെല്ലാം ആപ്പില്‍

Published : 21st January 2017 | Posted By: fsq

 

കല്ല്യാശ്ശേരി: കല്യാശ്ശേരി നിയമസഭാ മണ്ഡലത്തിലെ മുഴുവന്‍ സ്‌കൂളുകളിലെയും വിദ്യാര്‍ഥികളുടെ അക്കാദമിക വിവരങ്ങളറിയാന്‍ പ്രത്യേക വെബ്-മൊബൈല്‍ ആപ്ലിക്കേഷന്‍. ഒന്നാംതരം മുതല്‍ 12 വരെ ക്ലാസുകളിലെ മുഴുവന്‍ വിദ്യാര്‍ഥികളുടെയും അടിസ്ഥാന വിവരങ്ങള്‍,  ഹാജര്‍നില, പരീക്ഷകളുടെ സ്‌കോര്‍ഷീറ്റുകള്‍, പ്രോഗ്രസ് റിപോര്‍ട്ട്  ഇതിലൂടെ ലഭിക്കും. വിദ്യാര്‍ഥികള്‍ക്ക് ഓരോ ദിവസവും നല്‍കുന്ന ഗൃഹപാഠങ്ങള്‍, അസൈന്‍മെന്റുകള്‍ എന്നിവയെക്കുറിച്ച് അറിയാനും സ്‌കൂളുമായി ബന്ധപ്പെട്ട പ്രത്യേക അറിയിപ്പുകള്‍ കൈമാറാനും ഈ ആപ്പ് ഉപകരിക്കും. അതോടൊപ്പം രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പരസ്പരം ആശയവിനിയമം നടത്താനും ലെന്‍സ് കല്ല്യാശ്ശേരി(ലേണേഴ്‌സ് എന്‍ഹാന്‍സ്‌മെന്റ് ത്രൂ ന്യൂ ടെക്‌നോളജി ഇന്‍ സ്‌കൂള്‍ എജ്യുക്കേഷന്‍)യില്‍ സംവിധാനമുണ്ട്. മണ്ഡലത്തിലെ മുഴുവന്‍ കുട്ടികളുടെയും സമഗ്ര വിവരങ്ങള്‍ രക്ഷിതാക്കളുടെ വിരല്‍തുമ്പിലെത്തിക്കുന്ന ലെന്‍സ് കല്യാശ്ശേരി ഇത്തരത്തിലുള്ള കേരളത്തിലെ ആദ്യ സംരംഭമാണെന്ന് ഉദ്ഘാടനം ചെയ്ത വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ് പറഞ്ഞു. ഇത് സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാന്‍ പ്രോല്‍സാഹനം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. സമഗ്ര വിദ്യാഭ്യാസ വികസന പരിപാടിയുടെ ഭാഗമായാണ് ഇങ്ങനെയൊരു ആപ്ലിക്കേഷന്‍ വികസിപ്പിച്ചതെന്ന് ടി വി രാജേഷ് എംഎല്‍എ പറഞ്ഞു. മണ്ഡലത്തിലെ 106 വിദ്യാലയങ്ങളിലെ 26261 വിദ്യാര്‍ഥികളുടെ സമഗ്ര വിവരങ്ങള്‍ ഇതില്‍ ലഭിക്കും. ംംം.ഹലിലെസമഹഹശമലൈൃശ. ശി വെബ്‌സൈറ്റില്‍ പ്രവേശിച്ചും ഗൂഗിള്‍ പ്ലേസ്‌റ്റോറില്‍ നിന്ന് ലെന്‍സ് കല്ല്യാശ്ശേരി എന്ന ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തും സ്‌കൂളുകള്‍ക്കും അധ്യാപകര്‍ക്കും പാസ്‌വേഡ് ഉപയോഗിച്ച് ഇതില്‍ പ്രവേശിക്കാം. രക്ഷിതാക്കള്‍ക്ക് സ്‌കൂളിന്റെ കോഡും കുട്ടിയുടെ അഡ്മിഷന്‍ നമ്പറും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. മാട്ടൂല്‍ സെന്‍ട്രല്‍ മുസ്്‌ലിം സ്‌കൂള്‍ അധ്യാപകനായ ടി പി ഷാജിയാണ് ആപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്തത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss