|    Oct 22 Mon, 2018 12:11 am
FLASH NEWS
Home   >  Kerala   >  

കല്ല്യാണ വീഡിയോകളിലെ ചിത്രം മോര്‍ഫ് ചെയ്ത സംഭവം:രണ്ടുപേര്‍ പിടിയില്‍

Published : 2nd April 2018 | Posted By: mi.ptk

വടകര:കല്ല്യാണ വീഡിയോകളിലെ സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല സൈറ്റുകളിലിട്ട സംഭവത്തില്‍ സ്റ്റുഡിയോ ഉടമ അടക്കം രണ്ടുപേര്‍ പിടിയില്‍.വടകരയിലെ സദയം ഷൂട്ട് ആന്‍റ് എഡിറ്റ് ഉടമ ദിനേശന്‍, ഫോട്ടോഗ്രാഫര്‍ സതീശന്‍ എന്നിവരാണ് പിടിയിലായത്. ഇന്നലെ രാത്രിയോടെ തൊട്ടില്‍പാലത്തെ ഒരു ബന്ധുവിന്‍റെ വീട്ടില്‍ നിന്നാണ് ഇവര്‍ പിടിയിലായത്. കേസിലെ മുഖ്യപ്രതിയെന്ന് കരുതുന്ന ബിബീഷാണ് ഇനി പിടിയിലാകാനുള്ളത്. പിടിയിലായവര്‍ക്കെതിരെ ഐടി ആക്ട് പ്രകാരവും സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയതിനും ജാമ്യമില്ലാ കേസെടുത്തു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss