|    Nov 25 Sat, 2017 1:30 pm
FLASH NEWS

കല്ലോട് കേസില്‍ മധ്യസ്ഥതവഹിച്ചവരെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചതായി ആരോപണം

Published : 12th August 2017 | Posted By: fsq

 

പേരാമ്പ്ര: ടൗണിനടുത്ത് ഓട്ടോയും കാറും തമ്മില്‍ ഉരസിയെന്ന കാരണത്താല്‍ മദ്യലഹരിയിലായിരുന്ന നാല് പേര്‍ ചേര്‍ന്ന് ഓട്ടോഡ്രൈവറെ മര്‍ദ്ദിച്ചതില്‍ പൊലീസില്‍ പരാതി നല്‍കുകയും പരാതിയിന്മേല്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ഇതിനിടയില്‍ മധ്യസ്ഥത വഹിച്ച്പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ ശ്രമിച്ച ബിഎംഎസ് ഭാരവാഹികളുള്‍പെടെയുള്ളവരെ ജയിലിലടച്ചതായും ഇരകളായ സി കെ ഷാജു, പ്രദീപന്‍ പ്രണവം എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. കല്ലോട് സ്വദേശി ഓട്ടോഡ്രൈവറായ ശ്യാമിനെ മര്‍ദിച്ചതിനെതിരെ കാറില്‍ സഞ്ചരിച്ച ഉടമ ഷംസീര്‍ കൊഴുക്കല്ലൂര്‍ ഉള്‍പെടെയുള്ളവരുടെ പേരില്‍ പരാതി കൊടുത്തതിന്റെ അടിസ്ഥാനത്തില്‍ ഒരു പ്രതിയെ കസ്റ്റഡിയിലെടുത്തെന്നും മറ്റുള്ളവരുടെ പേരില്‍ കേസെടുക്കാമെന്ന് എസ്‌ഐ ഇവരോട് പറഞ്ഞെന്നും പറയപ്പെടുന്നു. അപകടം വരുത്തിയ കാര്‍യാത്രക്കാര്‍ സുബോധമില്ലാത്തവരായിരുന്നെന്നും തെറ്റുപറ്റിയെയെന്നും പറഞ്ഞ് പ്രശ്‌നം ഷാജുവിന്റെ നേതൃത്വത്തില്‍ 70,000 രൂപയ്ക്ക് ഒത്തുതീര്‍പ്പ് വ്യവസ്ഥ, പേരാമ്പ്ര ട്രഷറിക്കടുത്ത്‌വെച്ച് എഴുത്തുകാരന്‍ മുഖേന എഴുതി ഷംസീറും, മറ്റു കക്ഷികളും സാക്ഷികളായി, ഒപ്പിട്ട വ്യവസ്ഥകളോടെ തീര്‍ത്തതായും പറയുന്നു.പിറ്റേ ദിവസം മധ്യസ്ഥത വഹിച്ചവരെ എസ്‌ഐ കള്ളക്കേസില്‍ കുടുക്കി ജയിലലടച്ചതിനെതിരെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും കോടതിയിലും പരാതി നല്‍കി നിയമ നടപടി സ്വീകരിക്കുമെന്നും ബിജെപി പഞ്ചായത്ത് കമ്മറ്റി സെക്രട്ടറി സി കെ ഷാജി, ബി എം എസ്. പേരാമ്പ്ര മേഖല കമ്മറ്റി സെക്രട്ടറി പി പ്രദീപന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക