|    Oct 21 Sun, 2018 12:57 am
FLASH NEWS

കല്ലേലിഭാഗം മാളിയേക്കല്‍ മേല്‍പാലം: മണ്ണു പരിശോധന തുടങ്ങി

Published : 11th January 2017 | Posted By: fsq

 

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി- ശാസ്താംകോട്ട റോഡില്‍ കല്ലേലിഭാഗം മേളിയേക്കല്‍ റെയില്‍വേ ക്രോസില്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിന്റെ ആദ്യ നടപടിയെന്ന നിലയിലുള്ള മണ്ണു പരിശോധന തുടങ്ങി. ലെവല്‍ ക്രോസിന്റെ റോഡില്‍ ഇരുവശങ്ങളിലും യന്ത്രങ്ങള്‍ ഘടിപ്പിച്ചാണ് മണ്ണു പരിശോധന നടത്തി വരുന്നത്. സ്വകാര്യ കമ്പനിയാണ് മണ്ണ് പരിശാധന നടത്തുന്നത്.ഇക്കഴിഞ്ഞ് സംസ്ഥാന ബജറ്റില്‍ ഇവിടെ മേല്‍പ്പാലം നിര്‍മിക്കുന്നതിന് 30കോടി രൂപ അനുവദിച്ചിരുന്നു. ബജറ്റില്‍ പുതിയകാവ്-ചക്കുവള്ളി റോഡില്‍ ചിറ്റുമൂല റെയിവേ ക്രോസിലും മേല്‍പ്പാലം നിര്‍മിക്കുന്നതിന് പണം അനുവദിച്ചിരുന്നു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനാണ് പാലത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. വര്‍ഷങ്ങളായി ജനങ്ങള്‍ ആവശ്യപ്പെട്ടിരുന്ന മേല്‍പ്പാലത്തിന്റെ നിര്‍മാണത്തിന് ഇപ്പോള്‍ മാത്രമാണ് തുടക്കമായത്.കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡില്‍ മാളിയേക്കല്‍, മൈനാഗപ്പള്ളി എന്നീ രണ്ടു സ്ഥലങ്ങളില്‍ റെയില്‍വേ ക്രോസുകള്‍ ഉണ്ട്. മാളിയേക്കലിന് പുറമെ മൈനാഗപ്പള്ളിയില്‍ കൂടി മേല്‍പ്പാലം സ്ഥാപിച്ചാല്‍ കരുനാഗപ്പള്ളി-ശാസ്താംകോട്ട റോഡില്‍ ഗതാഗതം സുഗമമാകും. ട്രെയിനുകളുടെ എണ്ണം വര്‍ധിച്ചതോടെ മണിക്കൂറുകളാണ് റെയില്‍വേ ക്രോസുകള്‍ അടച്ചിടാറുള്ളത്. ഇതുമൂലം ഉണ്ടാവുന്ന വാഹന തടസ്സങ്ങള്‍ ഗതാതഗത്തെ കാര്യമായി ബാധിക്കുന്നതോടൊപ്പം ട്രാഫിക് കുരുക്കുകളില്‍ ഇവിടങ്ങളില്‍ അപകടങ്ങളും പതിവാണ്.മേല്‍പ്പാലത്തിന്റെ ഭാഗമായുള്ള അപ്രോച്ച് റോഡുകള്‍ കൂടി നിര്‍മിക്കുമ്പോള്‍ റോഡിന് വീതികൂട്ടാന്‍ സാധ്യതയുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss