|    Jul 21 Sat, 2018 5:46 am
FLASH NEWS

കല്ലേരിക്കരയില്‍ ആര്‍എസ്എസ് ബോംബേറ്

Published : 26th September 2017 | Posted By: fsq

 

മട്ടന്നൂര്‍: കല്ലേരിക്കരയില്‍ റോഡില്‍ ബോംബെറിയുകയും വായനശാലയ്ക്ക് തീയിടുകയും സിപിഎം കൊടിമരങ്ങള്‍ പിഴുതെറിയുകയും ചെയ്തു. ഇന്നലെ പുലര്‍ച്ചെ 2.30 ഓടെയാണ് സംഭവം. ഡിവൈഎഫ്‌ഐ നിയന്ത്രണത്തിലുള്ള കല്ലേരിക്കര ഐശ്വര്യ വായനശാല ആന്റ് ഗ്രന്ഥാലയത്തിനാണ് തീയിട്ടത്. പുറത്ത് സൂക്ഷിച്ച ഫര്‍ണിച്ചറുകള്‍, കാരംസ് ബോര്‍ഡ് എന്നിവ കത്തിച്ചു. പ്ലാസ്റ്റിക് കസേരകളും നെയിംബോര്‍ഡും തകര്‍ത്തു. സമീപത്തെ സിപിഎം കൊടിമരം പിഴുതെറിയുകയും കൊടികള്‍ നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. വായനശാലയ്ക്ക് 20 മീറ്റര്‍ മാറി റോഡില്‍ ബോംബെറിഞ്ഞു. ഐസ്‌ക്രീം ബോംബിന്റെ അവശിഷ്ടങ്ങള്‍ പോലിസ് കണ്ടെടുത്തു. ഇവിടെ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെ മട്ടന്നൂര്‍വാഴാന്തോടിലും സിപിഎം കൊടിമരം തകര്‍ത്തിട്ടുണ്ട്. 1993ല്‍ രൂപീകരിച്ച വായനശാല ഇപ്പോള്‍ ഡിവൈഎഫ്‌ഐ നിയന്ത്രണത്തിലാണുള്ളത്. സംഭവ സ്ഥലങ്ങളില്‍ വിരലടയാള വിദഗ്ധരും ബോംബ്, ഡോഗ് സ്‌ക്വാഡുകളും പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് ഏതാനും പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കല്ലേരിക്കരയില്‍ കഴിഞ്ഞ ദിവസമുണ്ടായ ഡിവൈഎഫ്‌ഐ-ബിജെപി സംഘര്‍ഷത്തില്‍ 5 പേര്‍ക്ക് പരിക്കേറ്റിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss