|    Nov 23 Thu, 2017 5:19 am
FLASH NEWS

കല്ലൂപ്പാറ ഭഗവതി ക്ഷേത്രത്തിലെ മോഷണം; ഒന്നാംപ്രതിയുമായി തെളിവെടുപ്പ് നടത്തി

Published : 23rd November 2016 | Posted By: SMR

പത്തനംതിട്ട:  കല്ലൂപ്പാറ ഭഗവതി ക്ഷേത്രത്തിലെ അന്തേവാസിയെ കൊലപ്പെടുത്തുകയും സുരക്ഷാ ജീവനക്കാരനെ കൊല്ലാന്‍ ശ്രമിക്കുകയും താഴികക്കുടം മോഷ്ടിക്കുകയും ചെയ്ത കേസിലെ ഒന്നാം പ്രതിയുമായി പോലിസ് തെളിവെടുപ്പ് നടത്തി. നെയ്യാറ്റിന്‍കര ചെറുവാരക്കോണം മേലേതില്‍ മെറിന്‍ സ്വീറ്റിനെയാണ് ഇന്നലെ  സിഐ കെ സലീമിന്റെ നേതൃത്വത്തില്‍ തെളിവെടുപ്പിന് കൊണ്ടുവന്നത്. 2012 ജൂലൈ നാലിന് പുലര്‍ച്ചെ നടത്തിയ മോഷണത്തിനും കൊലപാതകത്തിനും ശേഷം മുങ്ങിയ പ്രതിയെ പാങ്ങോട് സഹകരണ ബാങ്ക് കവര്‍ച്ചയുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഷാഡോ പോല്‌സ് ആണ് കസ്റ്റഡിയില്‍ എടുത്തത്. ബാങ്ക് ലോക്കര്‍ കുത്തിത്തുറന്ന് 300 പവനാണ് ഇവര്‍ കവര്‍ന്നത്. അതിന് ശേഷം ഒളിവിലായിരുന്ന ഇയാളെ ബന്ധുവിന്റെ താമസ സ്ഥലത്തു നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. കോടതി റിമാന്‍ഡ് ചെയ്ത പ്രതിയെ മൂന്നു ദിവസത്തേക്കാണ് മല്ലപ്പള്ളി പോലിസ് കസ്റ്റഡിയില്‍ വാങ്ങിയത്. ക്ഷേത്രം അന്തേവാസിയായ ഗോപാലകൃഷ്ണ കൈമളെ അടിച്ചു കൊല്ലുകയും സെക്യൂരിറ്റി ജീവനക്കാരനായ ചന്ദ്രശേഖരപണിക്കരെ കൊലപ്പെടുത്താന്‍ ശ്രമിച്ചതാണ് പ്രോസിക്യൂഷന്‍ കേസ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക