|    May 27 Sat, 2017 7:22 pm
FLASH NEWS

കല്ലുര്‍മ കള്ളുഷാപ്പ് തുറക്കാനുള്ള ശ്രമം പൗരസമിതി തടഞ്ഞു

Published : 20th March 2017 | Posted By: fsq

 

ചങ്ങരംകുളം: നന്നംമുക്ക് പഞ്ചായത്തില്‍ കല്ലുര്‍മ സെന്ററില്‍ പ്രവര്‍ത്തിച്ചിരുന്ന കള്ളുഷാപ്പ് വീണ്ടും തുറന്ന് പ്രവര്‍ത്തിക്കാനുള്ള ശ്രമം ചങ്ങരംകുളം പൗരസമിതിയും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞു. രാവിലെ എട്ടിന് ഷാപ്പ് തുറക്കാന്‍ കരാറുകാര്‍ എത്തിയപ്പോള്‍ തുറക്കാനുവദിക്കാതെ പൗരസമിതിയും നാട്ടുകാരും തടയുകയായിരുന്നു.പഞ്ചായത്തിന്റെ ഡിആന്റ്ഒ ലൈസന്‍സ് ഇല്ലാത്തതിനാല്‍ ഷാപ്പ് പൂട്ടാന്‍ ഒരു വര്‍ഷം മുന്‍പ് ഗ്രാമപ്പഞ്ചായത്ത് ഉത്തരവിട്ടിരുന്നു. ഇതു പരിഗണിക്കാതെ തുറന്ന് പ്രവര്‍ത്തിച്ചപ്പോള്‍ പൗരസമിതി ഹൈക്കോടതിയെ സമീപ്പിച്ച് ഷാപ്പ് പൂട്ടാന്‍ ഉത്തരവ് സമ്പാദിച്ചു. തുടര്‍ന്ന് ഷാപ്പ് ആറു മാസമായി തുറന്നില്ല. അതിനിടയില്‍ ഹൈക്കോടതി ഉത്തരവ് മറികടന്ന് ഇന്നലെ ഷാപ്പ് തുറക്കുമെന്ന് അറിഞ്ഞ നാട്ടുകാര്‍ പൗരസമിതിയുടെ നേതൃത്വത്തില്‍ സംഘടിച്ച് ഉപരോധിക്കുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലിസെത്തി ഇരു വിഭാഗവുമായും സംസാരിക്കുകയും ഉത്തരവുകള്‍ പരിശോധിക്കുകയും ചെയ്തു. നിലവിലെ ഹൈക്കോടതി ഉത്തരവ് റദ്ദാക്കുന്ന ഉത്തരവും പഞ്ചായത്തിന്റെ ലൈസന്‍സും ഇല്ലാതെ തുറക്കരുതെന്ന തീരുമാനത്തില്‍ ഉപരോധ സത്യഗ്രഹം അവസാനിപ്പിച്ചു. മുജീബ് കോക്കൂര്‍, അലിമോന്‍ നരണിപ്പുഴ, അഷ്‌റഫ് കാട്ടില്‍, നൗഫല്‍ സഅദി, കെ അനസ്, കെ സി അലി, സുരേഷ് ആലംകോട്, പി എം നൂരുദ്ധീന്‍, സധു കല്ലുര്‍മ സംസാരിച്ചു. ഹൈക്കോടതിയുടെയും ഗ്രാമപ്പഞ്ചായത്തിന്റെയും ഉത്തരവ് ലംഘിച്ചു പൊതുജനത്തിനു ശല്യമായ ഷാപ്പ് പിന്‍വാതിലിലൂടെ തുറക്കാനുള്ള ശ്രമത്തിനെതിരേ കോടതിയലക്ഷ്യത്തിന് ഹൈക്കോടതിയില്‍ കേസ് നല്‍കുമെന്ന് പൗരസമിതി ഭാരവാഹികള്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day