|    Jul 20 Thu, 2017 8:31 pm
FLASH NEWS

കല്ലുംകടവ് പാലത്തിലെകുഴി വാഹനയാത്രികര്‍ക്ക് ഭീഷണിയാകുന്നു

Published : 1st September 2016 | Posted By: SMR

പത്തനാപുരം: അപകട കെണിയായി മാറിയ  കല്ലുംകടവ് പാലത്തിലെ കുഴി വാഹനയാത്രികര്‍ക്ക് ഭീഷണിയാകുന്നു. അപകടം പതിവായതോടെ രണ്ടാഴ്ചക്കിടെ  പൊതുമരാമത്ത് വകുപ്പ് കോറി വേസ്റ്റിട്ട് നികത്തിയത് മൂന്ന് തവണ. ഇപ്പോള്‍ ചെളിക്കുണ്ടായി മാറിയതോടെ കാല്‍നട യാത്രക്കാര്‍ക്കും ഭീഷണിയായി.കൊല്ലം-പത്തനംതിട്ട ജില്ലകളുടെ അതിര്‍ത്തിയിലെ  കല്ലുംകടവ് പാലത്തിലെ കുഴികളാണ്  വാഹനകാല്‍നട യാത്രക്കാര്‍ക്ക്  അപകട  ഭീഷണിയാകുന്നത്. പാലത്തില്‍ കുഴികള്‍ രൂപപ്പെട്ടത് മാസങ്ങള്‍ക്ക് മുന്‍പാണെങ്കിലും കുഴിയടയ്ക്കുന്നതിനുള്ള നടപടികളൊന്നുമുണ്ടായിട്ടില്ല. വേസ്റ്റും, ടാര്‍ വേസ്റ്റും ഉപയോഗിച്ച് കുഴികളടയ്ക്കാന്‍ ശ്രമിച്ചെങ്കിലും ഫലവത്തായില്ല. പാലത്തില്‍ അപകടങ്ങളും പതിവാണ്. പാലത്തിലെത്തുന്ന ജലമൊഴുകിപ്പോകാനുള്ള സംവിധാനവുമില്ല. വെള്ളം കെട്ടിക്കിടക്കുന്നതും അപകടകാരണമാണ്. ഇരുചക്രവാഹനങ്ങളിലും മറ്റുമെത്തുന്ന യാത്രക്കാര്‍ മലിനജലം കെട്ടിക്കിടക്കുന്ന കുഴികളില്‍ വീണ് അപകടമുണ്ടാകുന്നതും പതിവാണ്. പാലത്തിലെത്തുന്ന വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനമില്ല. ഫുഡ്പാത്തില്ലാത്ത പാലത്തിലൂടെയുള്ള കാല്‍നടയാത്ര പോലും ദുസഹമാണ്. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയുടെ ഭാഗമായ കല്ലുംകടവ് പാലത്തിലൂടെ ദിവസേന ആയിരക്കണക്കിന് വാഹനങ്ങളാണ് കടന്നു പോകുന്നത്. ഓണക്കാലത്ത് വാഹനത്തിരക്കും ക്രമാതീതമാകും. ഇതോടെ ഗതാഗത കുരുക്കും വര്‍ധിക്കും. അടിയന്തിരമായി അറ്റകുറ്റപ്പണികള്‍ നടത്തി പാലത്തിലൂടെയുള്ള യാത്ര സുഗമമാക്കണമെന്നാവശ്യം ശക്തമായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക