|    Oct 24 Tue, 2017 7:53 am
FLASH NEWS

കല്ലിശ്ശേരി പാലത്തിലെ കുഴികളടച്ച് യാത്രായോഗ്യമാക്കി

Published : 1st August 2016 | Posted By: SMR

ചെങ്ങന്നൂര്‍: മെറ്റലുകള്‍ ഇളകി കുഴികള്‍ രൂപപ്പെട്ട കല്ലിശ്ശേരി ഇറപ്പുഴ പാലത്തില്‍ ടാറിങ് ജോലികള്‍ പൂര്‍ത്തിയാക്കി. പഴയ ടാറിങ് പൂര്‍ണമായും ഇളക്കിമാറ്റിശേഷമായിരുന്നു നിര്‍മാണം. ഇതിനായി രാവിലെ ആറുമുതല്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണമായും തിരിച്ചുവിട്ടു. മുന്നറിയിപ്പില്ലാതെ ഗതാഗതം തടഞ്ഞത് യാത്രക്കാരെ ഏറെ വലച്ചു.തിരുവല്ല ഭാഗത്തുനിന്ന് വന്ന വാഹനങ്ങള്‍ കല്ലിശ്ശേരിയില്‍നിന്ന് ഇടത്തോട്ടു തിരിഞ്ഞ് കുറ്റിക്കാട്ടുപടി, മിത്രപ്പുഴ പാലം, അങ്ങാടിക്കല്‍, പുത്തന്‍കാവ് വഴിമുളക്കുഴയിലെത്തി. പന്തളം ഭാഗത്തുനിന്ന് കോട്ടയം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ ചെങ്ങന്നൂര്‍ പുത്തന്‍വീട്ടില്‍പ്പടിയില്‍ നിന്ന് ഇടത്തോട്ടു തിരിഞ്ഞ് പാണ്ടനാട് പരുമല, മാന്നാര്‍ വഴിയാണ് തിരുവല്ലയിലെത്തിയത്.
വാഹനങ്ങള്‍ തിരുഞ്ഞുപോവേണ്ട എല്ലാ പ്രധാന സ്ഥലങ്ങളിലും നിയന്ത്രണത്തിനായി ട്രാഫിക് പോലിസിന്റെ സേവനവും ഉണ്ടായിരുന്നു. വണ്ടിമല ദേവസ്ഥാനം റോഡിലേക്ക് ഇറങ്ങുന്ന റാംപിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി.
മുണ്ടന്‍കാവ് ജങ്ഷനിലെ കുഴികളും അടച്ചു. പുത്തന്‍വീട്ടില്‍പ്പടി റെയില്‍വേ മേല്‍പ്പാലത്തിനു സമീപം ശബരിമല വില്ലേജ് റോഡിലേക്ക് വാഹനങ്ങള്‍ക്ക് കരറാനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനുള്ള ക്രമീകരണങ്ങള്‍ തല്‍ക്കാലികമായി ചെയ്തിട്ടുണ്ട്.
റോഡിന്റെ അവസാനഘട്ട നിര്‍മാണം പൂര്‍ത്തിയാവുന്ന മുറയ്ക്ക് ഇതിന്റെ പണിയും പൂര്‍ത്തീകരിക്കും. കെഎസ്ടിപിയുടെ ചെങ്ങന്നൂര്‍-ഏറ്റുമാനൂര്‍ പാതയുടെ നിര്‍മാണത്തിലെ പുരോഗതി വിലയിരുത്താന്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കെഎസ്ടിപി ഉദ്യോഗസ്ഥര്‍ ചെങ്ങന്നൂരില്‍ എംസി റോഡില്‍ വെള്ളാവൂര്‍ ജങ്ഷന്‍ മുതല്‍ പ്രാവിന്‍കൂട് വരെയുള്ള ഭാഗങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക