|    Jul 18 Wed, 2018 2:50 am
FLASH NEWS
Home   >  Kerala   >  

കല്ലാര്‍കുട്ടിയില്‍ ദേശീയപാതയോരം ഇടിഞ്ഞ് രണ്ട് കടകള്‍ ഡാമില്‍ പതിച്ചു

Published : 19th September 2017 | Posted By: shadina sdna


അടിമാലി: കല്ലാര്‍കുട്ടി അണക്കെട്ടിനോട് ചേര്‍ന്ന് ദേശീയപാതയോരം ഡാമിലേക്ക് ഇടിഞ്ഞുവീണു. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന രണ്ട് കച്ചവട സ്ഥാപനങ്ങളടക്കം അണക്കെട്ടിലേക്ക് പതിച്ചു. വാഴയില്‍ ശശി, വാഴേപ്പറമ്പില്‍ സ്‌ക്കറിയ എന്നിവരുടെ കടകളാണ് ഡാമിലേക്ക് ഇടിഞ്ഞു വീണത്. ചൊവ്വാഴ്ച പകല്‍ പതിനൊന്നരയോടെയാണ് അപകടം.  കനത്ത മഴയില്‍ വിള്ളലിലൂടെ വെള്ളമിറങ്ങി കല്‍ക്കെട്ടടക്കം ഡാമിലേക്ക് പതിക്കുകയായിരുന്നു. ഇടുക്കി ഭാഗത്തേക്കും പണിക്കന്‍കുടി മേഖല കളിലേക്കുമായി ചെറുതും വലുതുമായ നൂറ്കണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നു പോവുന്നത്. മൂന്ന് വര്‍ഷം മുമ്പുണ്ടായ കാലവര്‍ഷക്കെടുതിയില്‍ വന്‍തോതില്‍ മണ്ണിടിഞ്ഞ് ഡാമിലേക്ക് വീണിരുന്നു. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാല്‍ ജലശയം നിറഞ്ഞ് സംഭരണ ശേഷി കവിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഡാമിന്റെ അഞ്ച് ഷട്ടറുകളും ഉയര്‍ത്തിയിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss