|    Apr 23 Sun, 2017 9:24 pm

കല്ലാമൂലയില്‍ വീട്ടില്‍ സൂക്ഷിച്ച ഈനാമ്പേച്ചിയെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു

Published : 24th November 2016 | Posted By: SMR

കാളികാവ്: കല്ലാമൂലയിലെ ഒരു വീട്ടില്‍നിന്നു വന്യജീവി ഇനത്തില്‍പെടുന്ന ഈനാംപേച്ചിയെ വനംവകുപ്പ് കസ്റ്റഡിയിലെടുത്തു. വേപ്പിന്‍കുന്നിലെ കുന്നത്ത് കുഞ്ഞിപ്പ എന്നയാളുടെ വീട്ടില്‍നിന്നു തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം. നിലമ്പൂര്‍ നോത്ത് ഫോറസ്റ്റ് ഡിഎഫ്ഒയുടെ നേതൃത്വത്തില്‍ മൂന്ന് വാഹനങ്ങളിലെത്തിയാണു വീട്ടില്‍നിന്നു ഈനാമ്പേച്ചിയെ കൊണ്ടുപോയത്. കുഞ്ഞിപ്പയടക്കം ചിലരെ ചോദ്യം ചെയ്തുവരികയാണെന്ന് അധികൃതര്‍ പറഞ്ഞു. ഈനാമ്പേച്ചിക്ക് മുപ്പത് ലക്ഷത്തോളം രൂപ വില വരുമെന്നാണ് കാളികാവ് ഫോറസ്റ്റ് റെയ്ഞ്ച് അധികൃതര്‍ സൂചിപ്പിച്ചത്. വന്യജീവികളെ പിടികൂടി വില്‍പ്പന നടത്തുന്ന റാക്കറ്റ് സംഭവത്തിന് പിന്നിലുണ്ടെന്ന് സംശയിക്കുന്നതായി വനം വകുപ്പ് അധികൃതര്‍ പറഞ്ഞു. രണ്ട് ദിവസമായി വള്ളിപ്പൂള പ്രദേശത്ത് പുലിയിറങ്ങിയതായി അഭ്യൂഹമുണ്ടായിരുന്നു. ഇതിനിടയിലാണ് ഈനാമ്പേച്ചിയെ കണ്ടെടുക്കുന്നത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day