|    Mar 24 Fri, 2017 1:33 am
FLASH NEWS

കല്ലാച്ചി-വാണിമേല്‍ റോഡിന് മൂന്നരക്കോടിയുടെ ഭരണാനുമതി

Published : 20th March 2017 | Posted By: fsq

 

വാണിമേല്‍: ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ കല്ലാച്ചി  വാണിമേല്‍ റോഡിന് പൊതുമരാമത്ത് വകുപ്പ് മൂന്നരക്കോടി രൂപ അനുവദിച്ചു. കല്ലാച്ചി മുതല്‍ ചിയ്യൂര്‍ വരെയുള്ള രണ്ടര കിലോമീറ്റര്‍ വീതി കൂട്ടി ടാര്‍ ചെയ്യുന്നതിനാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. കൂടാതെ അറ്റകുറ്റ പണികള്‍ക്കായി പത്തു ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ഇതിന്റെ ടെന്‍ഡര്‍ 25 നു നടക്കും. കഴിഞ്ഞ ബജറ്റിലും കല്ലാച്ചി വാണിമേല്‍ റോഡിന് ഫണ്ടനുവദിക്കാത്തത് വലിയ രാഷ്ട്രീയ വിവാദമായിരുന്നു.
ഈ റോഡിന്റെ ശോച്യവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഫെബ്രുവരി 11 നു സംയുക്ത മോട്ടോര്‍ തൊഴിലാളി യൂണിയന്‍ വാഹന പണിമുടക്കും മാര്‍ച്ച് 11 നു യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കല്ലാച്ചിയില്‍ റോഡ് ഉപരോധവും നടത്തിയിരുന്നു.
കല്ലാച്ചി- വാണിമേല്‍ റോഡിന്റെ ചിയ്യൂര്‍  മുതല്‍ ഭൂമിവാതുക്കല്‍  വരെയുള്ള  ഭാഗം കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് മൂന്നര കോടി രൂപ ചിലവില്‍ പരിഷ്‌കരിച്ചിരുന്നു. പുതിയ പദ്ധതി പൂര്‍ത്തിയായാല്‍ കല്ലാച്ചി  വിലങ്ങാട് റോഡ് പൂര്‍ണ്ണമായും ആധുനിക രീതിയില്‍ പരിഷ്‌കരിച്ച റോഡായി മാറും. ഫണ്ടനുവദിക്കപ്പെട്ടെങ്കിലും മറ്റു നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ ഉള്ളത് കൊണ്ടു കാലവര്‍ഷത്തിനു മുമ്പ് തന്നെ റോഡുപണി ആരംഭിക്കുന്ന കാര്യം സംശയകരമാണ്. വളയം വാണിമേല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വളയം, ചുഴലി, പുതുക്കയം റോഡിന് മറ്റൊരു നാലര കോടിയും അനുവദിച്ചിട്ടുണ്ട്.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക