|    Jul 21 Fri, 2017 2:28 pm
FLASH NEWS

കല്ലാംകുഴി ഇരട്ടക്കൊല; ജാമ്യം റദ്ദായ രണ്ട് പ്രതികള്‍ അറസ്റ്റില്‍

Published : 20th October 2016 | Posted By: SMR

മണ്ണാര്‍ക്കാട്: കല്ലാം കുഴി ഇരട്ട കൊലപാതകക്കേസില്‍ ജാമ്യംറദ്ദായ രണ്ട് പ്രതികള്‍ അറസ്റ്റിലായി. രണ്ടാം പ്രതി കാരൂക്കില്‍ (പാണ്ടി) നൗഷാദ് (28), കല്ലാംകുഴി പലയക്കോടന്‍ സലിം (35) എന്നിവരെയാണ് ഡിവൈ എസ്പി കെ എം സൈതലവി, മണ്ണാര്‍ക്കാട് സി ഐ ഹിദായത്തുള്ള മാമ്പ്ര, എന്നിവര്‍ ചേര്‍ന്ന് ഏര്‍വാടിയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ഇവരുടെതടക്കം അഞ്ച് പേരുടെ ജാമ്യം റദ്ദായിരുന്നു. ഇതില്‍ ഒരാളെ കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. രണ്ട് പേര്‍ വിദേശത്തേക്ക് കടന്നതായി പോലിസ് പറഞ്ഞു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചതിനെത്തുടര്‍ന്നാണ് അഞ്ച് പേരുടെ ജാമ്യം റദ്ദായത്. തുടര്‍ന്ന് ഇവര്‍ പോലിസിന്റെ കണ്ണ് വെട്ടിച്ച് ഒളിവില്‍ കഴിയുകയായിരുന്നു. 2013 നവംമ്പര്‍20 ന്  ആണ് കല്ലാം കുഴിയില്‍ സഹോദരങ്ങളായ പള്ളത്ത് ഹംസ, നൂറുദ്ദീന്‍ എന്നിവര്‍ കൊല്ലപ്പെടുകയും മൂത്ത സഹോദരന്‍ കുഞ്ഞുമുഹമ്മദിന് പരിക്കേല്‍ക്കുകയും ചെയ്തത്. ലീഗും എപി വിഭാഗവും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലെത്തിച്ചത്. സംഭവത്തിന് ശേഷവും ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷം നില നിന്നിരുന്നു.തുടര്‍ന്ന് നടന്ന പഞ്ചായത്ത്,നിയമസഭ തിരഞ്ഞെടുപ്പുകളില്‍ കല്ലാം കുഴി ഇരട്ടക്കൊലപാതകം സജീവ ചര്‍ച്ചയായിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക