|    Jul 22 Sun, 2018 12:39 pm
FLASH NEWS

കല്ലറയില്‍ യുഡിഎഫ് മുന്നണിയില്‍ നിന്ന് കേരളാ കോണ്‍ഗ്രസ് പുറത്തേക്ക്

Published : 9th September 2017 | Posted By: fsq

 

കല്ലറ: കല്ലറ പഞ്ചായത്തില്‍ ഭരണം നടത്തുന്ന യുഡിഎഫ് മുന്നണിയില്‍ നിന്ന് ബന്ധം വേര്‍പ്പെടുത്തി കേരളാ കോണ്‍ഗ്രസ് പുറത്തേക്ക്. തിരഞ്ഞെടുപ്പ് ധാരണ അനുസരിച്ചു ലഭിച്ചിരുന്ന പഞ്ചായത്തു വൈസ് പ്രസിഡന്റ് സ്ഥാനം കേരളാ കോണ്‍ഗ്രസ്്് അംഗം വി എം തോമസ്്്് രാജിവച്ചു. കേരള കോണ്‍ഗ്രസ് പാര്‍ട്ടി യുഡിഎഫ് മുന്നണി ബന്ധം ആവസാനിപ്പിച്ചിരുന്നെങ്കിലും കല്ലറ പഞ്ചായത്തില്‍ അടക്കമുളള പഞ്ചായത്തുകളില്‍ സംഖ്യം തുടരുകയായിരുന്നു. ഒരു മാസം മുമ്പ് പഞ്ചായത്തിലെ  12ാം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസ് മല്‍സരിച്ച് വന്നിരുന്ന സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിറുത്തിയതോടെ മുന്നണി ബന്ധത്തില്‍ വിള്ളല്‍ വിഴുകയായിരുന്നു. ഇരു പാര്‍ട്ടികളും ജില്ലാ സംസ്ഥാന തല നേതാക്കളെ വരുത്തി പ്രചാരണങ്ങളും സംഘടിച്ചു. എന്നാല്‍ ഇരുപാര്‍ട്ടികളെയും പരാജയപ്പെടുത്തി ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം നേടി. ഇതോടെ ഭരണത്തിലും പ്രശ്‌നങ്ങള്‍ ഉടലെടുക്കുകയായിരുന്നു. പഞ്ചായത്ത് ഭരണത്തിലുള്‌ള പിന്തുണയും കേരള കോണ്‍ഗ്രസ് പിന്‍വലിച്ചതായി രജിവെച്ച ശേഷം വി എം തോമസ് അറിയിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss