|    May 21 Mon, 2018 2:09 pm
FLASH NEWS
Home   >  National   >  

കല്ലട്ക്ക പ്രഭാകര്‍ ഭട്ട് ഹിന്ദു സമൂഹത്തിന്റെ നേതാവും രാജ്യസ്‌നേഹിയുമെന്ന് ഹരീഷ് പുഞ്ച

Published : 24th June 2017 | Posted By: G.A.G

മംഗളൂരു: കല്ലട്ക്കയിലെ വര്‍ഗീയ സംഘര്‍ഷത്തിന്റെ പേരില്‍ ആരോപണ വിധേയനായ പ്രഭാകര്‍ ഭട്ട് ഹിന്ദു സമൂഹത്തിന്റെ നേതാവും സാമൂഹ്യ പ്രവര്‍ത്തകനും തികഞ്ഞ രാജ്യസ്‌നേഹിയുമാണെന്ന് യുവമോര്‍ച്ച നേതാവ് ഹരീഷ് പുഞ്ച. ഹിന്ദു സമൂഹം മുഴുന്‍ പ്രഭാകര്‍ ഭട്ടിനെ അംഗീകരിക്കുന്നു. അടുത്തിടെ മിഥുന്‍ റായ് ഒരു വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് കല്ലട്ക്ക പ്രഭാകര്‍ ഭട്ട് ഒരു ഹിന്ദു നേതാവല്ല എന്നാണ്. ബിജെപി യുവമോര്‍ച്ച അതില്‍ അപലപിക്കുന്നു. മേഖലയിലെ ഹിന്ദു സമൂഹത്തിന് എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ അവിടെ സഹായത്തിന് കല്ലട്ക്ക പ്രഭാകര്‍ ഭട്ട് എത്താറുണ്ട്. സ്വാമി വിവേകാന്ദന്‍ നമ്മെ എങ്ങനെയാണോ പഠിപ്പിച്ചത്, അതുപോലെയാണ് കല്ലട്ക്ക പ്രഭാകരന്‍ നമുക്ക് പാഠം പകര്‍ന്നു നല്‍കുന്നത്’. പ്രഭാകര്‍ ഭട്ടിന് മിഥുന്‍ റായിയുടെയോ രാംനാഥ് റായിയുടേയോ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ലെന്നും ഹരീഷ് പുഞ്ച പറഞ്ഞു.

പ്രഭാകര്‍ ഭട്ട്

 

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss