|    Apr 26 Thu, 2018 7:06 am
FLASH NEWS

കല്യാണ വീട്ടിലെ വിരുന്നൊരുക്കത്തിന് വാങ്ങിയ കോഴിയിറച്ചിയില്‍ പുഴു

Published : 3rd April 2018 | Posted By: kasim kzm

എടപ്പാള്‍: കല്യാണ വീട്ടിലെ വിരുന്നൊരുക്കത്തിന് വാങ്ങിയ കോഴിയിറച്ചിയില്‍ പുഴു. തവനൂര്‍ കടകശ്ശേരി ദുര്‍ഗ്ഗ നഗറിലാണ് സംഭവം.കഴിഞ്ഞ ദിവസം വിവാഹം കഴിഞ്ഞ തവനൂര്‍ കടകശ്ശേരി ദുര്‍ഗ്ഗ നഗര്‍ തൂവ്വപാടത്ത് പാര്‍വതിയുടെ മകളുടെ വിവാഹത്തിന്റെ വിരുന്നൊരുക്കത്തില്‍ വാങ്ങിയ കോഴിയിറച്ചിയിലാണു പുഴുവിനെ കണ്ടെത്തിയത്. തിങ്കളാഴ്ച്ച രാവിലെ 8 മണിയോടെ നരിപ്പറമ്പില്‍ പൊന്നാനി റോഡിലുള്ള ചിക്കന്‍ കടയില്‍ നിന്നാണ് ഇറച്ചി വാങ്ങിയത്. വീട്ടിലെത്തിച്ച് പാചകം ചെയ്യുന്നതിനിടയില്‍ പുഴു തിളച്ചു മുകളിലേക്കു വരുകയായിരുന്നു.തുടര്‍ന്ന് പുറത്തു നിന്നും ഭക്ഷണം എത്തിച്ചാണ് വിരുന്ന് നടത്തിയത്. സംഭവത്തെ തുടര്‍ന്ന് വീട്ടുകാര്‍ ആരോഗ്യ വകുപ്പിനെയും കുറ്റിപ്പുറത്തെ ഫുഡ് ആന്റ് സേഫ്റ്റി കണ്‍ട്രോള്‍ വകുപ്പിനെയും വിവരം അറിയിച്ചെങ്കിലും.പരിശോധനക്കെത്താന്‍ ആളില്ലെന്നാണ് അറിയിച്ചത്. സാമ്പിള്‍ ശേഖരിച്ച് പരാതി നല്‍കാനുള്ള ഒരുക്കത്തിലാണു വീട്ടുകാര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss