|    Feb 24 Fri, 2017 4:34 pm
FLASH NEWS

കല്യാണിയമ്മ പ്രചോദനമായി; വലിയ വേദികള്‍ ഉപേക്ഷിക്കുമെന്ന് ദയാബായി

Published : 15th November 2016 | Posted By: SMR

പാലക്കാട്: കൈതക്കുഴി കല്യാണിയമ്മയുടെ ജീവിതം തനിക്ക് പ്രചോദനമായെന്നും അവരെപ്പോലെ അര്‍ഹതപ്പെട്ടവരാണ് വലിയ വേദികളില്‍ ആദരിക്കപ്പെടേണ്ടതെന്നും സാമൂഹികപ്രവര്‍ത്തക ദയാബായി. അതിനാല്‍ ഏറ്റെടുത്ത ചുരുക്കം ചില വേദികളൊഴിച്ച് ഇനി വലിയ വേദികളിലേക്കില്ലെന്നും ദയാബായി അറിയിച്ചു.
കൈതക്കുഴി കല്യാണിയമ്മയെക്കുറിച്ച് തൊടുവര്‍ സംവിധാനം ചെയ്യുന്ന ‘പോരാളിയമ്മ’ ഡോക്യുമെന്ററിയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കാനും അവരെ നേരിട്ടു കണ്ട് ആദരിക്കാനും കല്യാണിയമ്മയുടെ കൈതക്കുഴിയിലെ വസതിയില്‍ എത്തിയ ശേഷം സംസാരിക്കുകയായിരുന്നു ദയാബായി.
അര്‍ഹതയുണ്ടായിട്ടും വേണ്ടത്ര അംഗീകാരം കല്യാണിയമ്മയ്ക്ക് ലഭിച്ചില്ല. ഏതു വേദിയിലും കല്യാണിയമ്മയുടെ സമരത്തിന്റെയും സഹനത്തിന്റെയും കഥകള്‍ ലോകത്തോടു പറയുകയാണ് ഇനി തന്റെ ലക്ഷ്യം. കല്യാണിയമ്മയോടൊപ്പമുള്ള നിമിഷങ്ങള്‍ ജീവിതത്തില്‍ മറക്കാനാവാത്തതാണെന്നും ഇപ്പോള്‍ എഴുതിക്കൊണ്ടിരിക്കുന്ന തന്റെ ആത്മകഥയില്‍ അവരുടെ പോരാട്ടജീവിതം ചേര്‍ക്കുമെന്നും ദയാബായി കൂട്ടിച്ചേര്‍ത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക