|    Aug 20 Sun, 2017 12:01 am
FLASH NEWS

കല്യാട് സംഘര്‍ഷം; 30 പേര്‍ക്കെതിരേ കേസ്

Published : 5th August 2017 | Posted By: fsq

 

ഇരിക്കൂര്‍: കഴിഞ്ഞ ദിവസം രാത്രി കല്യാട് ടൗണില്‍ നടന്ന സംഘര്‍ഷത്തില്‍ 25 സിപിഎം പ്രവര്‍ത്തകരുടെയും 5 കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പേരില്‍ ഇരിക്കൂര്‍ പോലിസ് കേസെടുത്തു. ഡിസിസി വൈസ് പ്രസിഡന്റ് മുഹമ്മദ് ബ്ലാത്തൂര്‍ നല്‍കിയ പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ ലോക്കല്‍ സെക്രട്ടറി ബി രാമചന്ദ്രന്‍, ഇ പി പ്രദീപന്‍, പങ്കന്‍ ബിജു, പ്രസാദ്, ശ്രീനിവാസന്‍, നിഷാന്ത് എന്നിവര്‍ക്കെതിരെയും കണ്ടാലറിയുന്ന 19 പേര്‍ക്കെതിരെയും സിപിഎമ്മുകാരെ അക്രമിച് പരിക്കേല്‍പ്പിച്ചതിന് അനുരാഗ്, അനീഷ്, പി പി പ്രിജേഷ്, വിപിനേഷ്, ആനന്ദബാബു എന്നീ അഞ്ച് പേര്‍ക്കെതിരെയുമാണ് ഇരിക്കൂര്‍ പോലിസ് കേസെടുത്തത്. സംഘര്‍ഷ സാധ്യത പരിഗണിച്ച് കല്യാടും പരിസരങ്ങളിലും പോലിസുകാരെ വിന്യസിച്ചിട്ടുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക