|    Dec 19 Wed, 2018 5:10 am
FLASH NEWS

കല്യാട് പേപ്പട്ടിയുടെ കടിയേറ്റ് നാലുപേര്‍ ആശുപത്രിയില്‍

Published : 8th September 2018 | Posted By: kasim kzm

ഇരിക്കൂര്‍: പടിയൂര്‍ പഞ്ചായത്തിലെ കല്യാട് മേഖലയില്‍ പേപ്പട്ടി ശല്യം രൂക്ഷം. കല്യാട് തെരുവത്ത് ഖാദി നൂല്‍ നൂല്‍പ് കേന്ദ്രത്തിനടുത്തും സമീപ പ്രദേശങ്ങളിലുമായി നാലുപേര്‍ക്ക് പേപ്പട്ടിയുടെ കടിയേറ്റു. കല്യാട് കുണ്ടില്‍ നിവാസിലെ മധുവിന്റെ ഭാര്യ മഹിജ മധു(33), വിജയിയടെ മകന്‍ ധ്യാന്‍ മധു(ഒരു വയസ്), ശിവക്ഷേത്രത്തിനു സമീപത്തെ താഴെ മൂലയിലെ രശ്മി നിവാസില്‍ രവീന്ദ്രന്‍(73), തെരുവത്ത് നാരായണി(65) എന്നിവര്‍ക്കാണ് കടിയേറ്റത്.
നാലുപേര്‍ക്കും വീട്ടിനടുത്തും പരിസരത്തും നിന്നാണ് കടിയേറ്റത് നാരായണിയേയും ധ്യാന്‍ മധുവിനെയും ഇരിക്കൂര്‍ ഗവ. സിഎച്ച്‌സിയില്‍ പ്രാഥമിക ചികില്‍സ നല്‍കിയ ശേഷം കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രവീന്ദ്രനും മഹിജ മധുവിനും ഇരിക്കൂര്‍ ഗവ. സിഎച്ച്‌സി യില്‍ ചികില്‍സ നല്‍കി. വിവരം പ്രചരിച്ചതോടെ കല്യാട്, ചുങ്ക സ്ഥാനം, ഊരത്തൂര്‍ മേഖലയിലെ ജനങ്ങള്‍ ഭീതിയിലാണ്.
പ്രദേശങ്ങളില്‍ നൂറിലധികം ചെങ്കല്‍ ക്വാറികള്‍ ഉള്ളതില്‍ മിക്കതിലും വലിയ മാലിന്യകേന്ദ്രങ്ങളാണ്. അതിനാല്‍ തന്നെ ഇവിടെ വന്‍ തോതില്‍ തെരുവുനായ്ക്കളെത്താറുണ്ട്. തെരുവുനായ്കള്‍ക്കും പ്രദേശത്തെ വളര്‍ത്തുമൃഗങ്ങള്‍ക്കും പേപ്പട്ടിയുടെ കടിയേറ്റിട്ടുണ്ടാവുമോയെന്നാണ് നാട്ടുകാരുടെ ആശങ്ക.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss