|    Jun 20 Wed, 2018 1:25 pm
FLASH NEWS

കലോല്‍സവ വേദി സംഘര്‍ഷഭൂമിയായി

Published : 20th January 2017 | Posted By: fsq

 

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോല്‍സവ വേദിയിലേക്ക് ബിജെപി നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. കലോല്‍സവ വേദിയിലേക്കുള്ള വാഹനങ്ങളുള്‍പ്പെടെയുള്ളവ തടഞ്ഞ ബിജെപി പ്രവര്‍ത്തകര്‍ വേദിയെ ലക്ഷ്യമിട്ട് പ്രതിഷേധവുമായെത്തുകയായിരുന്നു. ഇവരെ പഴയ ബസ് സ്റ്റാന്റിനു സമീപം തടഞ്ഞതോടെ സമരക്കാര്‍ പോലിസിനു നേരെ കല്ലെറിഞ്ഞു. ഇതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാനായി കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തിവീശുകയും ചെയ്തു. ഏറെ നേരം മുള്‍മുനയിലായതോടെ മല്‍സരാര്‍ഥികളും രക്ഷിതാക്കളും കലാസ്വാദകരും ആശങ്കയിലായി. രാവിലെ 11നു തുടങ്ങിയ സംഘര്‍ഷാവസ്ഥ മൃതദേഹം പഴയ ബസ് സ്റ്റാന്റ് പരിസരത്ത് പൊതുദര്‍ശനത്തിനു വച്ചതോടെ കൂടുതല്‍ രൂക്ഷമായി. ജില്ലാ പോലിസ് ചീഫിന്റെ ധാരണകള്‍ ബിജെപി ഇടയ്ക്കിടെ ലംഘിച്ചതോടെ മൃതദേഹം മണിക്കൂറുകളോളം റോഡില്‍ തന്നെയായി. ഇതിനിടെ, പ്രതിഷേധവുമായി മറുഭാഗത്ത് എല്‍ഡിഎഫ് അനുകൂലികളും രംഗത്തെത്തിയതോടെ കലോല്‍സവപരിസരം അക്ഷരാര്‍ഥത്തില്‍ പിരിമുറുക്കത്തിലായി. ഒടുവില്‍ ഉന്നത ഉദ്യോഗസ്ഥരെത്തിയാണ് അനുനയിപ്പിച്ചത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss