|    Jan 23 Mon, 2017 8:13 pm
FLASH NEWS

കലോല്‍സവ വേദിയിലെ താരമായി ഇത്തണവയും ആര്‍ ശ്രീലക്ഷ്മി

Published : 25th January 2016 | Posted By: SMR

തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി വിഭാഗം ഭരതനാട്യത്തില്‍ രണ്ടാം സ്ഥാനം നേടി കോഴിക്കോട് ഗവണ്‍മെന്റ് വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂ (ഗേള്‍സ്)ലെ ആര്‍ ശ്രീലക്ഷ്മി ഇത്തവണയും മികവ് തെളിയിച്ചു.
കഴിഞ്ഞ തവണ ഒന്നാം സ്ഥാനം നേടിയ അവര്‍ക്ക് ഇത്തവണ മല്‍സരത്തിന് തൊട്ടുമുമ്പ് തലകറക്കം വന്നതാണ് രണ്ടാം സ്ഥാനത്തെത്താന്‍ കാരണം.
സംഘ നൃത്തത്തില്‍ അപ്പീലില്‍ വന്ന് ജില്ലയില്‍ കഴിഞ്ഞ തവണ ഒന്നാം സ്ഥാനം നേടിയ ഇവരുടെ ടീം സംസ്ഥാന കലോല്‍സവത്തില്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
ഇത്തവണ ജില്ലാ മല്‍സരത്തില്‍ മൂന്നാം സ്ഥാനം നല്‍കി ഇവരെ ഒതുക്കുകയായിരുന്നു. എന്നാല്‍ അപ്പീലിലൂടെ മല്‍സരിച്ച ഇവരുടെ ടീം 20ാം സ്ഥാനം നേടിയപ്പോള്‍ ജില്ലയിലെ ഒന്നാം സ്ഥാനക്കാരായിരുന്ന സെന്റ് ജോസഫ് ആഗ്ലോ ഇന്ത്യന്‍ സ്‌കൂള്‍ 30ാം സ്ഥാനം മാത്രമാണ് നേടിയത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 62 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക