|    Apr 25 Tue, 2017 6:22 am
FLASH NEWS

കലോല്‍സവത്തിന് കൊടിയിറങ്ങി

Published : 21st November 2016 | Posted By: SMR

അടിമാലി: വിശ്വദീപ്തി പബഌക് സ്‌കൂളില്‍ നടന്ന സിബിഎസ്ഇ സംസ്ഥാന കലോല്‍സവത്തിന് കൊടിയിറങ്ങി.836 ഇനങ്ങളിലായി 7574 പേര്‍ പങ്കെടുത്ത കലോത്സവത്തില്‍ 26സഹോദയകളും 836 സ്‌കൂളുകളും പങ്കെടുത്തു. 21 വേദികളില്‍ 144 ഇനങ്ങളിലായി നടന്ന മല്‍സരങ്ങള്‍ക്ക് 189പേര്‍ വിധികര്‍ത്താക്കളായി. നാല് ദിവസങ്ങളിലായി നടന്ന കലോല്‍സവം വന്‍വിജയമായതായി സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിധി നിര്‍ണയവുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുയര്‍ന്ന സാഹചര്യത്തില്‍ അവസാന ദിവസത്തെ മല്‍സരങ്ങളില്‍ വിധി നിര്‍ണയം നടത്തിയത് പുതിയ ജഡ്ജിങ് പാനലായിരുന്നു. ഇത്തവണത്തെ ജഡ്ജിങ് പാനലില്‍ പെട്ടവരെ അടുത്ത മൂന്നു വര്‍ഷങ്ങളില്‍ മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചത് ഇവരെല്ലാം തെറ്റുകാരായതിനാലല്ലെന്നും ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ തുറന്ന മനസോടെ സ്വീകരിച്ച നടപടിയാണെന്നും അവര്‍ വിശദീകരിച്ചു. ഇന്നലെ നടന്ന മൈം മല്‍സരത്തില്‍ മൂന്നുപേര്‍ക്ക് ഒന്നാം സ്ഥാനവും എട്ടു പേര്‍ക്ക് രണ്ടാം സ്ഥാനവും ഏഴ് പേര്‍ക്ക് മൂന്നാം സ്ഥാനവും ലഭിച്ചത് പ്രകടനത്തില്‍ മല്‍സരാര്‍ഥികള്‍ കാഴ്ചവച്ച മികവിന്റെ പേരിലാണെന്നും സംഘാടകര്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ കേരള സിബിഎസ്ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഇന്ദിരാ രാജന്‍, കോര്‍ കമ്മിറ്റി കണ്‍വീനര്‍ ഫാ. ടോമി നമ്പ്യാപറമ്പില്‍, സി ബി എസ് ഇ സ്‌കൂള്‍ മാനേജ്‌മെന്റ് അസോസിയേഷന്‍ പ്രസിഡന്റ്് അഡ്വ. ടി പി എം ഇബ്രാഹിം ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day