|    Feb 20 Tue, 2018 1:40 am
FLASH NEWS
Home   >  Todays Paper  >  Page 4  >  

കലോല്‍സവത്തിനിടെ വിദ്യാര്‍ഥികളെ മര്‍ദിച്ച പോലിസുകാരന് സസ്‌പെന്‍ഷന്‍

Published : 31st January 2017 | Posted By: fsq

 

കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തില്‍ പങ്കെടുത്ത് മടങ്ങവെ പ്ലസ്ടു വിദ്യാര്‍ഥിക്കും സഹോദരനും ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ പോലിസുകാരന് സസ്‌പെന്‍ഷന്‍. കണ്ണൂര്‍ എആര്‍ ക്യാംപിലെ സിവില്‍ പോലിസ് ഓഫിസര്‍ ഷിജോയിയെ ആണ് ജില്ലാ പോലിസ് ചീഫ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സംഭവസമയം ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന കെഎപി നാലാം ബറ്റാലിയനിലെ പോലിസുകാരായ കൃപേഷ്, രജില്‍ എന്നിവര്‍ക്കെതിരേയും വകുപ്പുതല നടപടിയുണ്ടാവും. കലോല്‍സവം സമാപിച്ച ജനുവരി 22നു വൈകീട്ട് 7.30ന് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷന്റെ കിഴക്കേ കവാടത്തിലെ പോലിസ് സൊസൈറ്റി ഹാളിന്റെ താഴത്തെ നിലയിലുള്ള ഗേറ്റ്‌വേ ഹോട്ടലിന് മുന്നിലാണ് സംഭവം. തിരൂര്‍ ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി തിരൂര്‍ മുത്തൂരിലെ അതുല്‍ജിത്ത് (17) മാതൃസഹോദരീ പുത്രന്‍ അഭിലാഷ് (26) എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. പട്ടികജാതി വിഭാഗക്കാരാണ് ഇരുവരും.  അതുല്‍ജിത്തും അഭിലാഷും അപ്പുറം പോലിസ് ക്വാര്‍ട്ടേഴ്‌സാണെന്ന് അറിയാതെ തൊട്ടുമുന്നിലെ മതിലിനരികെ മൂത്രമൊഴിച്ചു. ക്വാര്‍ട്ടേഴ്‌സിന്റെ രണ്ടാം നിലയില്‍നിന്ന് ഒരു സ്ത്രീ അവരെ ശകാരിച്ചു. പോലിസ് ജീപ്പിലെത്തിയ  നാലു പോലിസുകാര്‍ക്ക് മതിലിനടുത്തേക്ക് ആ സ്ത്രീയുമെത്തി കുട്ടികളെ കാണിച്ചു കൊടുത്തു.  ഭക്ഷണംകഴിച്ചുകൊണ്ടിരുന്ന ഇരുവരെയും വലിച്ച് റോഡിലിട്ട് ചവിട്ടി വീഴ്ത്തി. നിലവിളിച്ചുകൊണ്ട് മറ്റുള്ളവര്‍ തടയാന്‍ ശ്രമിച്ചിട്ടും പോലിസുകാര്‍ പിന്‍മാറിയില്ല. കുഴഞ്ഞുവീണ അതുല്‍ജിത്തിനെ വിവരമറിഞ്ഞെത്തിയ ജെയിംസ് മാത്യു എംഎല്‍എയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വയറിന് പരിക്കേറ്റ അതുല്‍ജിത്ത് ഇപ്പോഴും ചികില്‍സയിലാണ്. അഭിലാഷിന്റെ പരിക്ക് സാരമുള്ളതല്ല. സംഭവത്തില്‍ എസ്‌സി/എസ്ടി കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. പോലിസ് ഉദ്യോസ്ഥരുടെ പേരില്‍ അന്വേഷണം നടത്തി ഒരുമാസത്തിനകം റിപോര്‍ട്ട് സമര്‍പ്പിക്കാ ചെയര്‍മാന്‍ നിര്‍ദേശിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss