|    Sep 25 Tue, 2018 10:24 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

കലോല്‍സവം: തീരുമാനം സ്വാഗതാര്‍ഹം-കാംപസ് ഫ്രണ്ട്

Published : 5th September 2018 | Posted By: kasim kzm

കോഴിക്കോട്: സ്‌കൂള്‍ കലോല്‍സവം ഒഴിവാക്കണമെന്ന തീരുമാനം സ്വാഗതാര്‍ഹമാണെന്ന് കാംപസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടേറിയറ്റ്. പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കലോല്‍സവം നടത്താനുള്ള സാഹചര്യത്തിലല്ല സംസ്ഥാനമുള്ളത്. പ്രളയം ബാധിച്ചതുമൂലം നിരവധി പഠനദിനങ്ങളാണു നഷ്ടപ്പെട്ടത്. ആയിരക്കണക്കിനു വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങളും പഠനസാമഗ്രികളും നഷ്ടപ്പെട്ടു. കലോല്‍സവത്തിനുള്ള ഒരു തയ്യാറെടുപ്പും പ്രളയം ബാധിച്ച ജില്ലകളില്‍ നടന്നിട്ടില്ല. തിടുക്കത്തില്‍ കലോല്‍സവത്തെ സമീപിക്കാനുള്ള മാനസികാവസ്ഥയിലല്ല വിദ്യാര്‍ഥികള്‍. കലോല്‍സവത്തില്‍ പങ്കെടുക്കേണ്ട വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്ക് സംബന്ധിച്ചുള്ള സംശയത്തിനു പരിഹാരം കാണേണ്ടതുണ്ട്. സംസ്ഥാന പ്രസിഡന്റ് കെ എച്ച് അബ്ദുല്‍ ഹാദി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് അല്‍ ബിലാല്‍ സലീം, സെക്രട്ടറി സി പി അജ്മല്‍, കമ്മിറ്റിയംഗം എസ് മുഹമ്മദ് റാഷിദ് സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss