|    Feb 21 Wed, 2018 9:00 am
FLASH NEWS

കലോല്‍സവം: ജാഗ്രതയോടെ വിജിലന്‍സ്

Published : 9th January 2017 | Posted By: fsq

കണ്ണൂര്‍: 16 മുതല്‍ 22 വരെ കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോല്‍സവത്തിന്റെ നടത്തിപ്പ് കുറ്റമറ്റതാക്കാന്‍ ജാഗരൂകരായി വിജിലന്‍സ് സംഘം. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ വിജിലന്‍സ്-വിദ്യാഭ്യാസ വകുപ്പുതലത്തില്‍ പുരോഗമിക്കുകയാണ്. മുഴുവന്‍ വേദികളിലും റിഹേഴ്‌സല്‍ ക്യാംപുകളിലും കര്‍ശന നിരീക്ഷണമൊരുക്കാനാണ് തീരുമാനം. രണ്ടു പ്രത്യേക വിജിലന്‍സ് സംഘങ്ങളാണ് 57ാമത് കലോല്‍സവത്തില്‍ ഉണ്ടാവുക.  പോലിസിന്റെയും ഡിപിഐയുടെയും പരിധിയിലുള്ള വിഭാഗങ്ങളാണ് ഇവര്‍. നിരീക്ഷണത്തിനും പരിശോധനകള്‍ക്കുമായി എത്രപേര്‍ വേണമെന്ന കാര്യത്തില്‍ ഇന്ന് അന്തിമ തീരുമാനമുണ്ടാവും. പ്രധാനമായും വിധികര്‍ത്താക്കളുടെയും മല്‍സരാര്‍ഥിക്ക് ഒപ്പമുള്ളവരുടെയും നീക്കങ്ങളാണ് വിജിലന്‍സ് നിരീക്ഷിക്കുക. വിധികര്‍ത്താക്കളുമായി ബന്ധം സ്ഥാപിക്കാന്‍ ശ്രമിക്കുകയോ വിധികര്‍ത്താക്കള്‍ സംശയകരമായ രീതിയില്‍ കാണപ്പെടുകയോ ചെയ്താല്‍ ഉടന്‍ നടപടിയുണ്ടാവും. വിധികര്‍ത്താക്കളെ പാനലില്‍നിന്നു തന്നെ പുറത്താക്കും. ഇതിനായി വിധികര്‍തൃ സമിതിയുടെ പാനലില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. വേദികളില്‍ മൊബൈല്‍ ജാമര്‍ സ്ഥാപിക്കാന്‍ സര്‍ക്കാര്‍ ആലോചന നടത്തിയിരുന്നെങ്കിലും പ്രായോഗികപ്രശ്‌നം കാരണം ഇത് ഒഴിവാക്കുകയായിരുന്നു. എന്നാല്‍, സുരക്ഷാ നടപടിയുടെ ഭാഗമായി കലോല്‍സവ നഗരിയില്‍ പോലിസിന്റെ നിരീക്ഷണ കാമറകള്‍ ഉണ്ടാവും. പൂര്‍ണമായും സിസിടിവി കാമറയുടെ നിരീക്ഷണത്തിലാണ് വേദികള്‍. ഇടനിലക്കാര്‍ വഴി മല്‍സരഫലങ്ങള്‍ സ്വാധീനിക്കാന്‍ വ്യാപകമായ ശ്രമം നടന്നേക്കുമെന്ന് പോലിസ് രഹസ്യാന്വേഷണ വിഭാഗം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്്. ഉപജില്ലാ മല്‍സരം മുതല്‍ ഫലങ്ങള്‍ സ്വാധീനിക്കുന്നതിന് വിധികര്‍ത്താക്കള്‍ക്ക് പണം നല്‍കുന്നുണ്ടെന്നാണ് സൂചന. അതേസമയം, സംസ്ഥാനത്തിന് പുറത്തുള്ള വിധികര്‍ത്താക്കള്‍ ഇത്തവണ സംസ്ഥാന കലോല്‍സവത്തിനുണ്ടാവില്ല. ചിലപ്പോള്‍ ഹയര്‍ അപ്പീല്‍ കമ്മിറ്റിയില്‍ വിദഗ്ധര്‍ വേണമെന്നതിനാല്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരെയും പരിഗണിച്ചേക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss