|    Aug 15 Wed, 2018 10:12 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

കലൈജ്ഞര്‍ പിതാവിനെപ്പോലെ: സ്റ്റാലിന് സോണിയയുടെ കത്ത്

Published : 9th August 2018 | Posted By: kasim kzm

ന്യൂഡല്‍ഹി: കരുണാനിധി തനിക്കു പിതാവിനെ പോലെയാണെന്ന് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധി. അനുശോചനമറിയിച്ച് ഡിഎംകെ വര്‍ക്കിങ് പ്രസിഡന്റും കരുണാനിധിയുടെ മകനുമായ എം കെ സ്റ്റാലിനയച്ച കത്തിലാണ് ഇക്കാര്യമുള്ളത്.
എല്ലാ കാലത്തും കരുണാനിധി തന്നോട് പരിഗണനയും കരുണയും കാണിച്ചിരുന്നെന്നും സോണിയഗാന്ധി ഓര്‍ക്കുന്നു. 2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 40 സീറ്റുകള്‍ നേടിയ ഡിഎംകെയുടെ പിന്തുണയാണ് ഒന്നാം യുപിഎ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനു കോണ്‍ഗ്രസ്സിന് നിര്‍ണായകമായത്. 2006ല്‍ തമിഴ്‌നാട്ടില്‍ ഡിഎംകെ അധികാരത്തില്‍ തിരിച്ചെത്തുന്നതിനും കരുണാനിധി അഞ്ചാംതവണ മുഖ്യമന്ത്രിയാവുന്നതിനും കോണ്‍ഗ്രസ് ബന്ധം ഡിഎംകെയ്ക്ക് സഹായകമായി.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss