|    Apr 26 Wed, 2017 11:02 pm
FLASH NEWS

കലേ ക്യാംപിലെ മൂന്നിലൊന്ന് കുട്ടികളേയും കാണാതായി

Published : 26th November 2016 | Posted By: SMR

പാരിസ്: ഫ്രാന്‍സിലെ കലേ അഭയാര്‍ഥി ക്യാംപ് ഒഴിപ്പിച്ചതിനുശേഷം ക്യാംപിലുണ്ടായിരുന്ന മൂന്നിലൊന്നു കുട്ടികളേയും കാണാതായതായി റിപോര്‍ട്ട്. റെഫ്യൂജി യൂത്ത് സര്‍വീസ് എന്ന സന്നദ്ധസംഘടനയാണ് ഇക്കാര്യം അറിയിച്ചത്. ഒക്‌ടോബറിലാണ് ക്യാംപ് അടച്ചത്. ഇതില്‍ നിരവധി കുട്ടികളെ പുനരധിവസിപ്പിച്ചിട്ടില്ലെന്നാണ് സംഘടന ആരോപിക്കുന്നത്.
ക്യാംപിലെ കുട്ടികളെ ഏറ്റെടുക്കാമെന്ന വാഗ്ദാനത്തില്‍ നിന്നും ബ്രിട്ടന്‍ പിറകോട്ടു പോവുന്നതായി മതനേതാക്കളും മനുഷ്യാവകാശ സംഘടനകളും പ്രതിപക്ഷ പാര്‍ട്ടികളും ആരോപിക്കുന്നു. കൃത്യമായ തീരുമാനമില്ലാത്തതാണ് കുട്ടികളെ വഴിയാധാരമാക്കിയതെന്ന് സംഘടന ചൂണ്ടിക്കാട്ടുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day